Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ നഴ്‌സുമാര്‍ ബദല്‍ ആരോഗ്യ നയം അവതരിപ്പിക്കും 

അയര്‍ലണ്ടിലെ നഴ്‌സുമാര്‍ ബദല്‍ ആരോഗ്യ നയം അവതരിപ്പിക്കും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആരോഗ്യ സേവന മേഖലയില്‍ പുതിയ മാറ്റം കൊണ്ടുവരുന്നതിനായി ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ) വിദഗ്ധാഭിപ്രായം നേടാനൊരുങ്ങുന്നു.സര്‍ക്കാരിന് മുമ്പില്‍ ഏറ്റവും യുക്തമായ ബദല്‍ മാര്‍ഗം അവതരിപ്പിച്ച് ആരോഗ്യമേഖലയെ നവീകരിക്കാനായുള്ള പദ്ധതികളാണ് തയാറാക്കി അവതരിപ്പിക്കുന്നത്.

ഡബ്ലിനിലെ ക്രോക്ക് പാര്‍ക്കില്‍ നടന്ന സമ്മേളനത്തിലാണ് ഇതിനുള്ള തീരുമാനം ഉണ്ടായത്.ആരോഗ്യ സംരക്ഷണത്തിന്റെ ഭാവികാലത്തെ കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. അയര്‍ലണ്ടിലെ നഴ്‌സുമാരുമായി വിശദമായ ആശയ വിനിമയം നടത്തിയ ശേഷമാവും ബദല്‍ മാര്‍ഗം രൂപീകരിക്കുക.അന്തിമ രേഖ അവതരിപ്പിക്കും മുമ്പ് രാജ്യത്തെ 40,000 നഴ്‌സുമാരും ചര്‍ച്ചകള്‍ നടത്തും 

യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ തങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാണെന്ന ഐഎന്‍എംഒ ഡയറക്ടര്‍ എഡ്‌വാര്‍ഡ് മാത്യൂസ് പറഞ്ഞു. പക്ഷേ, ആരോഗ്യ സേവന മേഖലയില്‍ നിര്‍ബന്ധമായും വേണ്ട ഗുണനിലവാരത്തെ കുറിച്ചും, അതിന് എത്ര ചെലവു വരുമെന്നതിനെ സംബന്ധിച്ചും എങ്ങനെ ഫണ്ട് കണ്ടെത്തുമെന്നതിനെ കുറിച്ചും സര്‍ക്കാരുമായി കൂടിയാലോചന ആവശ്യമാണെന്നും എഡ്‌വാര്‍ഡ് പറഞ്ഞു.


Scroll To Top