Sunday October 22, 2017
Latest Updates

ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് :പുതിയ പദ്ധതി ആരംഭിച്ചു 

ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് :പുതിയ പദ്ധതി ആരംഭിച്ചു 

ഡബ്ലിന്‍:34 വയസ്സിനു മുകളില്‍ പ്രായമുള്ള, ആദ്യമായി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കുന്ന ആളുകള്‍ക്ക് അധിക ബാധ്യത ചുമത്തുന്നതിനായുള്ള ലൈഫ് ടൈം കമ്മ്യൂണിറ്റി റേറ്റിങ്ങ് ഇന്ന് മുതല്‍ നിലവില്‍ വന്നു..

ആരോഗ്യമന്ത്രി ലിയോ വരാദ്കര്‍ അവതരിപ്പിച്ച പദ്ധതിയനുസരിച്ച് 34 വയസ്സുള്ള ഒരാള്‍ ആദ്യമായി ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുകയാണെങ്കില്‍ ഓരോ വര്‍ഷത്തിനും 2 ശതമാനം വീതം അധിക തുകയായി ഒടുക്കേണ്ടി വരും. അതായത്, പത്തു വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നയാള്‍ ഇന്‍ഷുറന്‍സ് തുകയുടെ 20 ശതമാനം അധിക തുകയായി ഒടുക്കേണ്ടി വരും.

യുവാക്കളെ പദ്ധതിയിലേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതിയില്‍ ചേരുന്ന അളുകളുടെ എണ്ണത്തില്‍ 1000 ശതമാനം വരെ വര്‍ദ്ധനവുണ്ടായതായും ഇന്‍ഷൂറന്‍സ് കമ്പനി വക്താക്കള്‍ അവകാശപ്പെടുന്നു.

Scroll To Top