Monday December 05, 2016
Latest Updates

സവിതയുടെ മരണം കണ്ണുതുറപ്പിച്ചു; എച്ച്എസ്ഇയില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു 

സവിതയുടെ മരണം കണ്ണുതുറപ്പിച്ചു; എച്ച്എസ്ഇയില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആശുപത്രികള്‍ക്ക് പുതിയ ക്ലിനിക്കല്‍ ഗൈഡ്‌ലൈന്‍സ് നിലവില്‍ വന്നു.ഗര്‍ഭഛിദ്രം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി സവിത ഹാലപ്പനവര്‍ മരണമടഞ്ഞ സംഭവവും മറ്റ് സമാന സംഭവങ്ങളുമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് പ്രേരണയായത്.പുതിയ മൂന്ന് ക്ലിനിക്കല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ പ്രഖ്യാപിച്ചു.മറ്റേണിറ്റി ആശുപത്രികളിലെ സുരക്ഷിതത്വവും നിലവാരവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ആദ്യ രണ്ട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീകളുടെ ആരോഗ്യനില മോശമായാല്‍ അത് വേഗം മനസിലാക്കുന്നതിനു ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉപകരിക്കും.എമര്‍ജന്‍സി വിഭാഗങ്ങളിലെയും വാര്‍ഡുകളിലെയും കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ള രോഗികള്‍ സെപ്‌സിസ് (രക്തദൂഷണം) എന്ന അവസ്ഥയിലേക്ക് പോകുന്നത് തടയുന്നതിനാണ് മൂന്നാമത്തെ മാര്‍ഗനിര്‍ദ്ദേശം. സവിത ഹാലപ്പനവറിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഹിക്വയാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിച്ചത്. 

തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇതിന് അംഗീകാരം നല്‍കുകയായിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ക്ലിനിക്കല്‍ എഫക്റ്റീവ്‌നെസ് കമ്മറ്റി കമ്മീഷന്‍ ചെയ്തു. സെപ്‌സിസ് തിരിച്ചറിയപ്പെടാതെ പോകുന്നത് രോഗികളുടെ ആരോഗ്യനില എത്രത്തോളം വഷളാക്കുമെന്ന് സവിതയുടെ മരണത്തിലൂടെ വ്യക്തമായതായി മന്ത്രി പറഞ്ഞു. ലോകവ്യാപകമായി ഗര്‍ഭിണികളുടെ മരണ നിരക്ക് വര്‍ധിപ്പിക്കുന്നത്തില്‍ പത്താം സ്ഥാനമാണ് സെപ്‌സിസിനുള്ളതെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി. 

Scroll To Top