Sunday June 25, 2017
Latest Updates

പാര്‍ലമെന്റ് പിരിച്ചു വിട്ടിട്ട് ഇന്ന് അന്‍പത് ദിവസം; അനിശ്ചിതാവസ്ഥ തുടര്‍ന്നാല്‍ വീണ്ടും തിരഞ്ഞെടുപ്പ്

പാര്‍ലമെന്റ് പിരിച്ചു വിട്ടിട്ട് ഇന്ന് അന്‍പത് ദിവസം; അനിശ്ചിതാവസ്ഥ തുടര്‍ന്നാല്‍ വീണ്ടും തിരഞ്ഞെടുപ്പ്

ഡബ്ലിന്‍: പാര്‍ലമെന്റ് പിരിഞ്ഞ് ഇന്നലെയോടെ അന്‍പതു ദിവസം കഴിഞ്ഞിട്ടും രാജ്യത്ത് സുസ്ഥിര സര്‍ക്കാര്‍ എന്ന സ്വപ്‌നം ബാക്കി. പുതിയ സര്‍ക്കാരിന്റെ രൂപീകരണം ഉടനെ ഉണ്ടായേക്കില്ല എന്ന സൂചനയാണ് വിവിധ പാര്‍ട്ടികള്‍ തമ്മില്‍ ഇന്നലെ വരെ നടത്തിയ ചര്‍ച്ചകളില്‍ നിന്നും വെളിവാകുന്നത്.
കാവല്‍ പ്രധാനമന്ത്രിയയ എന്‍ഡ കെന്നി ഇന്നലെയും 17 ടി.ഡിമാരുമായി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തി. രാജ്യം ഈസ്റ്റര്‍ ആഘോഷത്തിരക്കിലേയ്ക്കു നീങ്ങുമ്പോഴും അകത്തളത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആഴം ഏറുകയാണ്. കെന്നിയുടെ നേതൃത്വത്തില്‍ ഫിന്‍ ഗേലിന് ഭരണത്തുടര്‍ച്ചയുണ്ടാകും എന്നു തന്നെയാണ് രാഷ്ട്രീയവൃത്തങ്ങളും വിശ്വസിക്കുന്നത്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ഏപ്രില്‍ 6നാണ് നടക്കുക.

അനിശ്ചിതാവസ്ഥ തുടരുകയാണെങ്കില്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയെ ക്കുറിച്ചും  ഭരണഘടനാ വിദഗ്ദര്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

Scroll To Top