Tuesday January 23, 2018
Latest Updates

സര്‍ക്കാര്‍ രൂപീകരണത്തിനായി ഫിനഗേല്‍-ഫിയനാഫാള്‍ ചര്‍ച്ച വീണ്ടും,പുതിയ മന്ത്രിസഭ അടുത്ത ആഴ്ച്ച

സര്‍ക്കാര്‍ രൂപീകരണത്തിനായി ഫിനഗേല്‍-ഫിയനാഫാള്‍ ചര്‍ച്ച വീണ്ടും,പുതിയ മന്ത്രിസഭ അടുത്ത ആഴ്ച്ച

ഡബ്ലിന്‍: അവസാനം മഞ്ഞുരുകല്‍ .ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രധാന പാര്‍ട്ടികളായ ഫിന്‍ ഗേലും ഫിയനാഫാളും ചര്‍ച്ചയ്ക്ക് സമ്മതം മൂളി. ചര്‍ച്ച നടത്തുമെന്ന് ഇരുപാര്‍ട്ടികളും പ്രസ്താവനയിറക്കി. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇരുപാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരണത്തിനായി ഒന്നിക്കുന്നത്.ഇതോടെ അടുത്ത ആഴ്ച്ച തന്നെ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നേക്കുമെന്ന് ഉറപ്പായി.

ചര്‍ച്ചയ്ക്കായി ഫിയന്ന ഫാളിന്റെ ഭാഗത്തു നിന്നും ചാര്‍ലി മക് കൊനലോഗ്, ബാരി കോവന്‍, ജിം ഒ കല്ലഗന്‍, മൈക്കല്‍ മക്ഗ്രാത്ത് എന്നിവരെത്തും. ഫിന്‍ ഗേലിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവര്‍ ആരൊക്കെന്ന് അറിവായിട്ടില്ല. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആണ് ചര്‍ച്ച നടക്കുക.

ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനായി സ്വതന്ത്ര ടി.ഡിമാരില്‍ നിന്നുമുണ്ടായ സമ്മര്‍ദ്ദമാണ് പുതിയ വഴിത്തിരിവിനു കാരണമെന്നു കരുതുന്നു.

Scroll To Top