Saturday December 03, 2016
Latest Updates

സഖ്യകക്ഷി സര്‍ക്കാരിന് വീണ്ടും ശ്രമങ്ങള്‍,അനശ്ചിതാവസ്ഥ തുടരുന്നു :22 ന് പുതിയ പ്രധാനമന്ത്രി ഉണ്ടായേക്കും

സഖ്യകക്ഷി സര്‍ക്കാരിന് വീണ്ടും ശ്രമങ്ങള്‍,അനശ്ചിതാവസ്ഥ തുടരുന്നു :22 ന് പുതിയ പ്രധാനമന്ത്രി ഉണ്ടായേക്കും

ഡബ്ലിന്‍:തിരഞ്ഞെടുപ്പിന് ശേഷം ഒരു പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് അയര്‍ലണ്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരക്കിട്ട ശ്രമം തുടരുന്നു.മാര്‍ച്ച് 10 ന് നടന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ നേതാവിനെ കണ്ടെത്താന്‍ ആവാത്തതിനാല്‍ ഇനി സഭ ചേരുന്ന മാര്‍ച്ച് 22 നു പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടതുണ്ട്.

മുഖ്യ രാഷ്ട്രീയ കക്ഷികളായ ഫിയനാഫാളും ഫിനഗേലും തമ്മില്‍ ധാരണയുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിട്ടുണ്ട്.ഒരു ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കുക എന്ന ഉദ്ദേശമാണ് ഇതിനു പിന്നിലുള്ളത്.കെയര്‍ ടേക്കറായി തുടരുന്ന എന്ട കെന്നിയെ തന്നെ പിന്തുണയ്ക്കുക എന്ന നിലപാടിലേയ്ക്ക് ഫിയനാഫാള്‍ എത്തുന്നതായി സൂചനകള്‍ ഉണ്ട്.22 ന് വിശ്വാസ വോട്ടു നേടുമ്പോള്‍ ഫിനഗേലിനെ എതിര്‍ത്ത് വോട്ടു ചെയ്യേണ്ടതില്ല എന്ന നിലപാടിലേയ്ക്ക് ഫിയനാഫാള്‍ നേതാക്കള്‍ എത്തിയതായി വാര്‍ത്തകള്‍ ഉണ്ട്.അത്തരമൊരു സാധ്യത ഉറപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യേണ്ടതിനു മൈക്കില്‍ മാക് ഗ്രാതിന്റെ നേതൃത്വത്തില്‍ ഒരു നാലംഗ കമ്മിറ്റിയെ ഫിയനാഫാള്‍ നിയോഗിച്ചു കഴിഞ്ഞു.

ആരോഗ്യം,ഹോംലെസ് നെസ്,ഗ്രാമീണ വികസനം എന്നിവയടക്കമുള്ള വിഷയങ്ങളില്‍ ഫിയന ഫാള്‍ നിലപാട് അംഗീകരിക്കുമെങ്കില്‍ ഫിനഗേലിനു ഭരണ തുടര്‍ച്ച നല്‍കുന്നതിനെ ഫിയനാ ഫാള്‍ എതിര്‍ക്കില്ല.ഇത്തരമൊരു സാഹചര്യത്തില്‍ എന്ട കെന്നി തന്നെയാവും പ്രധാനമന്ത്രി സ്ഥാനത്തു തുടരുക,

എന്നാല്‍ സ്വതന്ത്രരും ചെറു കക്ഷികളും പ്രത്യേക നിബന്ധനകള്‍ ഇല്ലാതെ മൈക്കില്‍ മാര്‍ട്ടിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചാല്‍ ഇപ്പോഴുള്ള നിലപാടുകള്‍ ഫിയന ഫാള്‍ മാറ്റാനും സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Scroll To Top