Tuesday December 06, 2016
Latest Updates

ധാരണയായി;അടുത്തയാഴ്ച്ച പുതിയ സര്‍ക്കാര്‍,എന്‍ട കെന്നിയും ജോണ്‍ ബര്‍ട്ടനും രാജ്യത്തെ വീണ്ടും നയിക്കാന്‍ വരുന്നു

ധാരണയായി;അടുത്തയാഴ്ച്ച പുതിയ സര്‍ക്കാര്‍,എന്‍ട കെന്നിയും ജോണ്‍ ബര്‍ട്ടനും രാജ്യത്തെ വീണ്ടും നയിക്കാന്‍ വരുന്നു

ഡബ്ലിന്‍: ഫിയനാഫാളും ഫിനഗേലും തമ്മില്‍ വെള്ളിയാഴ്ച നടത്തിയ രണ്ടു മണിക്കൂര്‍ ചര്‍ച്ചയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനം. അടുത്തയാഴ്ചയോടെ പുതിയ ന്യൂനപക്ഷ സര്‍ക്കാര്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ.

ഇരു പാര്‍ട്ടികളും തമ്മില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായാല്‍ അടുത്തയാഴ്ച പകുതിയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന് താല്‍ക്കാലിക പ്രതിരോധമന്ത്രി സൈമണ്‍ കോവനി വ്യക്തമാക്കി.

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അല്ല, പുതിയ വീഞ്ഞ് പഴയ കുപ്പിയില്‍ എന്ന് വേണം പുതിയ കൂട്ടുകെട്ടിനെ വിളിയ്ക്കാന്‍.പഴയത്ര ശക്തിയും വീര്യവും പുതിയ സര്‍ക്കാരിന് ഉണ്ടാവില്ല.ന്യൂനപക്ഷസര്‍ക്കാര്‍ ആയതിനാല്‍ ഫിയനാ ഫാള്‍ അടക്കമുള്ള പാര്‍ട്ടികളുടെ നയങ്ങള്‍ക്കും പുതിയ സര്‍ക്കാര്‍ വഴങ്ങേണ്ടി വരും.

ലേബര്‍ പാര്‍ട്ടിയെക്കൂടി സര്‍ക്കാരില്‍ ഉള്‍പ്പെടുത്താനായി ഫിനഗേല്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. ലേബര്‍ പാര്‍ട്ടി നേതാക്കളായ ജോണ്‍ ബര്‍ട്ടന്‍, ബ്രെന്‍ഡന്‍ ഹൗളിന്‍, അലന്‍ കെല്ലി എന്നിവരുമായി ഫിനഗേല്‍ നേതാവും കാവല്‍ പ്രധാനമന്ത്രിയുമായ എന്‍ഡ കെന്നി, മന്ത്രി മൈക്കല്‍ നൂനാന്‍ എന്നിവര്‍ ഈയാഴ്ച കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തകളുണ്ട്.

പിന്തുണ നല്കുകയാണെങ്കില്‍ ലേബര്‍ പാര്‍ട്ടിക്ക് ഒരു സീനിയര്‍ ക്യാബിനറ്റ് മിനിസ്റ്റര്‍, രണ്ട് ജൂനിയര്‍ മിനിസ്റ്റര്‍മാര്‍, മൂന്ന് സെനറ്റ് നോമിനേഷന്‍സ് എന്നിവ നല്‍കാന്‍ സാധ്യതയുണ്ട്.

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് വ്യാഴാഴ്ച നടന്ന മൂന്നാംവട്ട വോട്ടെടുപ്പിലും കെന്നി പരാജയപ്പെട്ടിരുനന്നു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനായി അദ്ദേഹത്തിന് ഫിനഗേലിന്റെ പുറത്തുള്ള ആഖ് ടി.ഡിമാരുടെ കൂടി പിന്തുണയും ഫിയനാഫാളിന്റെ പിന്തുണയ്‌ക്കൊപ്പം ആവശ്യമാണ്. ഈ ആറ് ടി.ഡിമാരുടെ പിന്തുണ സ്വതന്ത്രരില്‍ നിന്നു നേടിയെടുക്കാനാണ് കെന്നിയുടെ ശ്രമം. ഗ്രീന്‍ പാര്‍ട്ടി മുതലായ ചെറുപാര്‍ട്ടികളുടെ പിന്തുണ നേടിയെടുക്കാനും ഭരണപങ്കാളിത്തം വാഗ്ദാനം ചെയ്തുകൊണ്ട് ഫിനഗേല്‍ ശ്രമിക്കുന്നുണ്ട്

Scroll To Top