Saturday January 21, 2017
Latest Updates

വാട്ടര്‍ ചാര്‍ജ്:ഫിനഗേല്‍ പിടിവാശി ഉപേക്ഷിക്കുന്നു,മന്ത്രിസഭയുണ്ടാക്കാന്‍ ഏതു വിട്ടുവീഴ്ച്ചയ്ക്കും തയാറായേക്കും എന്ന് സൂചനകള്‍

വാട്ടര്‍ ചാര്‍ജ്:ഫിനഗേല്‍ പിടിവാശി ഉപേക്ഷിക്കുന്നു,മന്ത്രിസഭയുണ്ടാക്കാന്‍ ഏതു വിട്ടുവീഴ്ച്ചയ്ക്കും തയാറായേക്കും എന്ന് സൂചനകള്‍

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ് എന്ന ഒരൊറ്റ പ്രധാന വിഷയത്തില്‍ കേന്ദ്രീകരിച്ച് അയര്‍ലണ്ടിലെ മന്ത്രിസഭാ രൂപീകരണചര്‍ച്ചകള്‍ അനന്തമായി നീളുന്നു.ഏതു വിധേനെയും സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍ തേടുന്ന ഫീനഗേല്‍ പാര്‍ട്ടി വാട്ടര്‍ ചാര്‍ജ് വിഷയത്തില്‍ ഉദാര സമീപനം ഉണ്ടാക്കാമെന്ന സൂചനകള്‍ നല്കുന്നുണ്ട്.

നിലവിലുള്ള വാട്ടര്‍ ചാര്‍ജില്‍ ഏതാനം വിഭാഗങ്ങള്‍ക്ക് ഇളവ് നല്കാം എന്നതാണ് ഇന്നലെ അവര്‍ മുമ്പോട്ടു വെച്ച ധാരണ.പെന്‍ഷന്‍കാര്‍,താഴ്ന്ന വരുമാനക്കാര്‍ എന്നിവര്ക്ക് വാട്ടര്‍ ചാര്‍ജില്‍ ഇളവു നല്കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍ തന്നെ വെളിപ്പെടുത്തി.ഐറിഷ് വാട്ടറിന്റെ ഘടനയില്‍ വരുത്തേണ്ട മുഴുവന്‍ മാറ്റങ്ങളും പാര്‍ട്ടിയുടെ ഉന്നതതല സമിതികളില്‍ ചര്‍ച്ച ചെയ്ത ശേഷം നടപ്പാക്കാന്‍ ശ്രമിക്കും എന്നാണ് ഫിനഗേല്‍ നേതാക്കളുടെ വാഗ്ദാനം.എന്നാല്‍ പൂര്‍ണ്ണമായും ഐറിഷ് വാട്ടറിനെ ഉപേക്ഷിക്കുവാനുള്ള നീക്കത്തോട് ഫിനഗേലിന് താത്പര്യമില്ല.

ആശയപരമായി എതിര്‍ ചേരിയിലാണെങ്കിലും ഫിയനാ ഫാളുമായി ചേര്‍ന്ന് മുന്നണി ഉണ്ടാക്കുക എന്നത് മാത്രമാണ് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ഫിനഗേലിന് മാര്‍ഗം എന്ന ധാരണയിലാണ് വിട്ടുവീഴ്ച്ച്ചകള്‍ക്ക് അവര്‍ തയാറാവുന്നത്.ഫിയനാ ഫാള്‍ പിന്തുണച്ചില്ലെങ്കില്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് രാജ്യം പോകേണ്ടി വരുമെന്നാണ് ഇടത്തരം നേതാക്കള്‍ സൂചിപ്പിക്കുന്നത്.

അതേ സമയം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉള്ള പിന്തുണയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൈക്കിള്‍ മാര്‍ട്ടിന്‍ നേടിയ പിന്തുണ ഫിനഗേലിനെ അമ്പരപ്പിക്കുന്നുണ്ട്.ഇനി ഒരു തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഫിനഗേലിന്റെ നില കൂടുതല്‍ പരിതാപകരമാവുമെന്നു കരുതുന്നവരുടെ എണ്ണം കൂടുകയാണ്.

അതുകൊണ്ട് തന്നെ ഫിയനാഫാളിനെ തൃപ്തിപ്പെടുത്തി അധികാരത്തില്‍ തുടരാനുള്ള അടവ് നയങ്ങളുമായി എന്ഡ കെന്നിയും പാര്‍ട്ടിയും മുമ്പോട്ടു പോകുകയാണ്.

Scroll To Top