Sunday December 04, 2016
Latest Updates

വാട്ടര്‍ ചാര്‍ജ്: സമവായത്തിന് ശ്രമം,ഇ യു താത്പര്യത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തുമെന്ന് സൂചനകള്‍

വാട്ടര്‍ ചാര്‍ജ്: സമവായത്തിന് ശ്രമം,ഇ യു താത്പര്യത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തുമെന്ന് സൂചനകള്‍

ഡബ്ലിന്‍ :വാട്ടര്‍ ചാര്‍ജ് പിന്‍വലിക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴികെയുള്ള പ്രശ്‌നങ്ങളില്‍ ധാരണയായി ഫിയനാഫാളും ഫിനഗേലും ചേര്‍ന്ന് സംയുക്ത മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സൂചനകള്‍.വാട്ടര്‍ ചാര്‍ജിന്റെ പേരില്‍ രാജ്യത്ത് വിവാദം വീണ്ടും ഉയര്‍ത്തി മാന്യമായും ജനഹിത പ്രകാരവും ഒത്തു തീര്‍പ്പുകള്‍ വരുത്തി ജനങ്ങളുടെ മുമ്പില്‍ മുഖം രക്ഷിക്കാനുള്ള ശ്രമമാണു നടക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം,

വെള്ളത്തിന്റെ വില അടുത്ത 5 വര്‍ഷകാലത്തേയ്ക്ക് മരവിപ്പിക്കണമെന്നും പണം അടച്ചവര്‍ക്ക് ടാക്‌സ് ക്രഡിറ്റ് നല്കുകയോ വേണം എന്നാണ് ഫിയനാഫാള്‍ ആവശ്യപ്പെടുന്നത്. ഫിയനാഫാളിന്റെ ഇടത്തരം നേതാക്കള്‍ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പാര്‍ട്ടിയെ പരാജയത്തിലേയ്ക്ക് നയിച്ചത് വാട്ടര്‍ ചാര്‍ജാണ് എന്ന് സൈമണ്‍ കോണ്‍വേ അടക്കമുള്ള പല നേതാക്കളും പരസ്യമായി പറഞ്ഞു കഴിഞ്ഞു.ഇടതുപക്ഷ കക്ഷികള്‍ക്കും പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റിനും വന്‍ പിന്തുണ നേടിക്കൊടുത്തതും വാട്ടര്‍ ചാര്‍ജിന് എതിരെയുള്ള സമരമാണ്.

വാട്ടര്‍ ചാര്‍ജ് അടയ്ക്കുന്നതില്‍ നിന്നും ആരും ഒഴിവാകരുത് എന്നാണ് ഇന്നലെ പ്രധാനമന്ത്രി എന്‍ട കെന്നി അഭ്യര്‍ഥിച്ചത്.എന്നാല്‍ രഹസ്യ സഖ്യ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കുന്ന ഫിയനാ ഫാള്‍ നേതാക്കളായ ബാരി കോവനും മൈക്കില്‍ മാക് ഗ്രാതും പാര്‍ട്ടി ലീഡര്‍ മൈക്കില്‍ മാര്‍ട്ടിന്റെ നിര്‍ദേശ പ്രകാരം ഉന്നയിച്ച വാട്ടര്‍ ചാര്‍ജ് മരവിപ്പിക്കാനുള്ള നിര്‍ദേശം ഫിനഗേലിന്റെ ആവശ്യം ഫിനഗേലിന്റെ മിക്ക നേതാക്കളും അംഗീകരിച്ചതായാണ് പുതിയ വിവരം.

തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഫലത്തെ കുറിച്ച് ഫിനഗേള്‍ ഫിയനാ ഫാള്‍ നേതാക്കള്‍ക്ക് ധാരണയുണ്ടായിരുന്നതായും സഖ്യസാധ്യതകളെ പറ്റിയുള്ള ഇപ്പോഴത്തെ ആലോചനകളില്‍ പുതുമയൊന്നും ഇല്ലെന്നും ഫിയനാഫാളിന്റെ രണ്ടാം നിര നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്.

വാട്ടര്‍ ചാര്‍ജ് മരവിപ്പിക്കുമ്പോഴും യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് നിലനിര്‍ത്തുവാന്‍ ഇരു പാര്‍ട്ടികളെയും യൂറോപ്യന്‍ യൂണിയന്‍ നിര്‍ബന്ധിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു,സഖ്യമുണ്ടായാലും യൂ എസ് സി പിന്‍വലിയ്ക്കുമെന്ന ഫിനഗേലിന്റെ വാഗ്ദാനം നടപ്പാവില്ലെന്ന് ചുരുക്കം.

യൂറോപ്യന്‍ യൂണിയന്റെ താത്പര്യത്തിന് അനുസരിച്ചുള്ള ഒരു സര്‍ക്കാര്‍ തന്നെ അയര്‍ലണ്ടില്‍ വീണ്ടും രൂപപ്പെടും എന്ന് തീര്‍ച്ചയായിരിക്കുകയാണ്.

Scroll To Top