Thursday December 08, 2016
Latest Updates

ചര്‍ച്ചകള്‍ തുടരുന്നു; ഫിനഗേലിനൊപ്പം ചേരാനുറപ്പിച്ച് ലേബര്‍ പാര്‍ട്ടി,നാണക്കേടെന്ന് പാര്‍ട്ടി അണികള്‍

ചര്‍ച്ചകള്‍ തുടരുന്നു; ഫിനഗേലിനൊപ്പം ചേരാനുറപ്പിച്ച് ലേബര്‍ പാര്‍ട്ടി,നാണക്കേടെന്ന് പാര്‍ട്ടി അണികള്‍

ഡബ്ലിന്‍: 54 ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടരുന്നു. ഫിനഗേലിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായ നിലയ്ക്ക് ഫിനഗേലിനു പുറമെ ഏതൊക്കെ പാര്‍ട്ടികളാകും ഭരണപങ്കാളിത്തത്തിന് മുന്നോട്ടു വരിക എന്നതാണ് പുതിയ വിഷയം.

ഡോളില്‍ 58 ടി.ഡിമാരുടെ പിന്തുണ കിട്ടിയാല്‍ മാത്രമേ ഫിനഗേല്‍ നേതാവ് എന്‍ഡ കെന്നിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയൂ.ഫിയനാഫാള്‍ വോട്ടെടുപ്പില്‍ നിന്നും മാറിനിന്നാല്‍ മാത്രമാണിത്.അത്തരത്തില്‍ പിന്തുണ നല്‍കാന്‍ ഫിയനാഫാള്‍ തയ്യാറാണെങ്കിലും, മറ്റ് പാര്‍ട്ടി ടി.ഡിമാരുടെയോ സ്വതന്ത്രരുടെയോ പിന്തുണ ലഭിച്ചില്ലെങ്കില്‍ മാത്രം തങ്ങള്‍ പിന്തുണയ്ക്കാം എന്നാണ് ഫിയനാഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്റെ നിലപാട്.

അതേസമയം കഴിഞ്ഞ സര്‍ക്കാരില്‍ ഫിനഗേലിനൊപ്പം നിന്ന ലേബര്‍ പാര്‍ട്ടി ഇത്തവണയും ഫിനഗേലിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. ഇലക്ഷന് ശേഷം ഇനി പിന്തുണയില്ല എന്ന് ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ ചര്‍ച്ചകള്‍ പിന്തുണ നല്‍കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഏഴ് ലേബര്‍ ടിയഡിമാരുടെ പിന്തുണ കെന്നിക്ക് ലഭിക്കും. പുറമേ നിന്ന് ഫിയനാഫാളിന്റെ പിന്തുണയുെ കൂടിയാകുമ്പോള്‍ സുസ്ഥിര സര്‍ക്കാര്‍ എന്ന കെന്നിയുടെ മോഹം പൂവണിയും. ഗ്രീന്‍ പാര്‍ട്ടി ടി.ഡിമാരെയും സര്‍ക്കാരിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഫിനഗേല്‍ ശ്രമിക്കുന്നുണ്ട്.

വാട്ടര്‍ ചാര്‍ജ്ജ്, ഹൗസിങ് പ്ലാന്‍ തുടങ്ങിയ കാര്യങ്ങളില്‍ ഫിനഗേല്‍ ഉറപ്പു നല്‍കുന്നതുമായി ബന്ധപ്പെട്ടായിരിക്കും പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കുകയെന്ന് ലേബര്‍ വക്താക്കള്‍ വ്യക്തമാക്കി. ഇത് എഴുതപ്പെട്ട കരാര്‍ ആക്കണമെന്നും അവര്‍ പറയുന്നു.

അതേസമയം ലേബര്‍ പാര്‍ട്ടി ഫിനഗേലുമായി കൂട്ടുകൂടുന്നത് ചരിത്രത്തില്‍ വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അപമാനമാകുമെന്നാണ് മുന്‍ ലേബര്‍ ടി.ഡി മൈക്കല്‍ മക്‌നാമറ അഭിപ്രായപ്പെട്ടത്

Scroll To Top