Wednesday February 22, 2017
Latest Updates

നാല് പുതിയ ഖനികള്‍ കൂടി കണ്ടെത്തി; സ്വര്‍ണം വിളയുന്ന നാടാകുമോ അയര്‍ലണ്ട് ?

നാല് പുതിയ ഖനികള്‍ കൂടി കണ്ടെത്തി; സ്വര്‍ണം വിളയുന്ന നാടാകുമോ അയര്‍ലണ്ട് ?

ഡബ്ലിന്‍:മോണോഗനിലെ ഗ്ലെനിഷ് ടാര്‍ഗറ്റില്‍ പുതുതായി നാല് സ്വര്‍ണ്ണഖനികള്‍ കൂടി കണ്ടെത്തി. ഐറിഷ് ഗോള്‍ഡ് മൈനിങ് കമ്പനിയായ കോണ്‍റോയ്, നാച്വറല്‍ റിസോഴ്സസ് എന്നിവ ചേര്‍ന്നാണ് ഖനി കണ്ടെത്തിയത്. 150 മീറ്ററോളം വീതിയുള്ള ഖനികളാണ് ഇവ. 147 ഹെക്ടര്‍ സ്ഥലത്താണ് ഗ്ലെനിഷ് ഗോള്‍ഡ് ടാര്‍ഗറ്റ് സ്ഥിതി ചെയ്യുന്നത്.

സ്വര്‍ണ്ണം കുഴിച്ചെടുക്കാനായി സര്‍ക്കാരിന്റെ അനുമതി വേണമെങ്കിലും യന്ത്രസഹായമില്ലാതെ ഖനനം നടത്താന്‍ അനുമതി വേണ്ടതില്ല. എന്നാല്‍ രണ്ട് ഗ്രാമിനു മുകളില്‍ സ്വര്‍ണ്ണം ലഭിക്കുന്നുവെങ്കില്‍ അത് ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയും, വില്‍ക്കണമെങ്കില്‍ പ്രത്യേകം അനുമതി വാങ്ങുകയും ചെയ്യണം.

Scroll To Top