Wednesday January 18, 2017
Latest Updates

പുതിയ 500 ഗാര്‍ഡകളെ നിയമിക്കും,വംശീയ ന്യൂനപക്ഷങ്ങള്‍ക്കും മുന്‍ഗണന

പുതിയ 500 ഗാര്‍ഡകളെ നിയമിക്കും,വംശീയ ന്യൂനപക്ഷങ്ങള്‍ക്കും മുന്‍ഗണന

ഡബ്ലിന്‍:കുറഞ്ഞത് 500 ഗാര്‍ഡയെയെങ്കിലും അടുത്ത വര്‍ഷം പുതിയതായി നിയമിക്കുമെന്ന് മിനിസ്റ്റര്‍ ഫോര്‍ ജസ്റ്റിസ് ഫ്രാന്‍സീസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് അറിയിച്ചു.രാജ്യത്ത് കുറ്റകൃത്യങ്ങള്‍ കൂടുവാന്‍ ഗാര്‍ഡയുടെ കുറവ് കാരണമായിയെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേ സമയം സമീപ വര്‍ഷങ്ങളില്‍ ഗാര്‍ഡ സ്റ്റേഷനുകള്‍ അടച്ചു പൂട്ടിയതാണ് ഗ്രാമപ്രദേശത്തെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുവാന്‍ ഇടവരുത്തിയത് എന്ന് വിലയിരുത്തിയ ഗാര്‍ഡ ഇന്‍സ്പകടര്‍മാരുടെ സംഘടനയുടെ വിമര്‍ശനത്തെ മന്ത്രി അംഗീകരിച്ചില്ല.

2016 ലെ ബഡ്ജറ്റില്‍ സര്‍ക്കാര്‍ കൂടുതല്‍ തുക പോലീസ് നിര്‍വ്വഹണത്തിനായി നീക്കി വെക്കുമന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2014ന്റെ ആദ്യ പകുതിയില്‍ 420 കുറ്റകൃത്യങ്ങളാണ് ഫാമുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

250 പുതിയ ഗാര്‍ഡകള്‍ ഇപ്പോള്‍ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്.പുതിയ റിക്രൂട്ട്‌മെന്റുകളില്‍ വംശീയ ന്യൂന പക്ഷങ്ങള്‍ക്ക് പ്രാതിനിധ്യം നല്കുമെന്ന് മന്ത്രി സൈമണ്‍ കോണ്‍വേ നേരത്തെ അറിയിച്ചിരുന്നു.

Scroll To Top