Monday July 24, 2017
Latest Updates

എമ്മാനുവല്‍ മക്രോണ്‍ ഫ്രാന്‍സിന്റെ പുതിയ പ്രസിഡണ്ട്,വന്‍ ഭൂരിപക്ഷത്തോടെ വിജയം

എമ്മാനുവല്‍ മക്രോണ്‍ ഫ്രാന്‍സിന്റെ പുതിയ പ്രസിഡണ്ട്,വന്‍ ഭൂരിപക്ഷത്തോടെ വിജയം

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എമ്മാനുവല്‍ മക്രോണിന് ജയം. 39-കാരനായ മക്രോണ്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും. മക്രോണിന് 65.5 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ എതിരാളി ലെ പെന്നിന് 34.5 ശതമാനം വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ. മക്രോണ്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയേ ഉണ്ടാകൂ.
മിതവാദി പാര്‍ട്ടിയായ ഒന്‍ മാര്‍ഷിന്റെ സ്ഥാനാര്‍ഥിയായിരുന്നു മക്രോണ്‍.മേയ് 14-നാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അന്നുതന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും.

കഴിഞ്ഞ ദിവസം എമ്മാനുവേല്‍ മക്രോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി ചോര്‍ത്തിയ വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പരസ്യമാക്കുകയും ചെയ്തു.തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ചോര്‍ന്നതിനെ കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതിനിടെ, മക്രോണ്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് തീരുമാനിച്ചിരുന്ന പാരീസിലെ ലൂവ്ര് മ്യൂസിയത്തിന്റെ പരിസരത്തുള്ള ചത്വരത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ പൊതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒഴിപ്പിക്കലുണ്ടായതെന്ന് പോലീസ് പറഞ്ഞു

Scroll To Top