Saturday December 03, 2016
Latest Updates

സീറോ മലബാര്‍ സഭാ മരണാന്തര സഹായസമിതിയുടെ സേവനം അയര്‍ലണ്ടില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും ലഭ്യമാക്കുംവിധം പരിഷ്‌കരിക്കുന്നു

സീറോ മലബാര്‍ സഭാ മരണാന്തര സഹായസമിതിയുടെ സേവനം അയര്‍ലണ്ടില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും ലഭ്യമാക്കുംവിധം പരിഷ്‌കരിക്കുന്നു

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന മരണാനന്തര സഹായസമിതിയില്‍ കാലോചിതമായ മാറ്റം വരുത്താന്‍ സഭാ നേതൃത്വം തീരുമാനിച്ചു.ഇതനുസരിച്ചുള്ള ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച് ഡെത്ത് റിലീഫ് ഫണ്ട് 2015 ജനുവരി 1 മുതല്‍ നിലവില്‍ വരും.അയര്‍ലണ്ടില്‍ നിയമാനുസൃതം നിവസിക്കുന്ന മലയാളിയായ ഏതൊരു വ്യക്തിയുടെയും മരണത്തില്‍ കുടുംബത്തിന് താങ്ങാകുവാന്‍ , സഹായഹസ്തമെത്തിക്കുവാന്‍ സീറോമലബാര്‍ സഭ ബദ്ധശ്രദ്ധയാണ് എന്ന് ഇത് സംബന്ധിച്ച് സഭ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പത്രക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം താഴെ ചേര്‍ക്കുന്നു

 ഡബ്ലിന്‍ സീറോ മലബാര്‍ സഭ മരണാനന്തര സഹായ സമിതി കാലോചിതമായി നവീകരിച്ച്   മുന്നോട്ട്

ഉപജീവനത്തിനും, ഉന്നത വിദ്യാഭ്യാസത്തിനുമായി അയര്‍ലണ്ടില്‍ കുടിയേറി, ഇവിടെ താമസിക്കുന്ന വ്യക്തികള്‍ക്ക് ആകസ്മികമായി സംഭവിക്കുന്ന മരണത്തില്‍ കുടുംബാംഗങ്ങളെ അത്മീയമായും, സാമ്പത്തികമായും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ജനപങ്കാളിത്തത്തോടെ ആരംഭിച്ച സമിതിയാണ് ഡബ്ലിന്‍ സീറോ മലബാര്‍ സഭ മരണാനന്തര സഹായ സമിതി.

ഡബ്ലിന്‍ സീറോ മലബാര്‍ സഭ മരണാനന്തര സഹായ സമിതി നിലവില്‍ വന്നിട്ട് അധികകാലം ആയിട്ടില്ലെങ്കിലും നിങ്ങള്‍ ഓരോരുത്തരും ഈ സമിതിക്കും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തികമായും പ്രാര്‍ത്ഥനയായും, നല്കിയ പിന്തുണ അഭിനന്ദനാര്‍ഹമാണ്.നിങ്ങളുടെ പിന്തുണയ്ക്ക് സമിതിയുടെ പേരില്‍ നന്ദി അറിയിക്കുവാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

പ്രവാസികളായി അയര്‍ലണ്ടില്‍ എത്തിയ നമ്മള്‍ ആദ്യകാലങ്ങളില്‍ സംഭവിച്ച മരണങ്ങളില്‍, ആ അവസ്ഥയെ എങ്ങിനെ നേരിടണം എന്ന് അറിയാതെ പരിഭ്രമിച്ചുവെങ്കിലും നാം ഒന്നടങ്കം അവരെ സഹായിക്കുവാന്‍ സന്നദ്ധരായി. സഹായധനമായി ലഭിക്കുന്ന തുകയ്ക്ക് വ്യക്തതയും കൃത്യതയും ഉണ്ടാകണമെന്ന ആഗ്രഹത്തോടെ 2011 ലാണ് ഇന്ന് നിലവിലിരിക്കുന്ന മരണാനന്തര സഹായ സമിതി ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചത്. 

2014 നവംബറില്‍ കോര്‍ക്കിലെ യോളില്‍ സംഭവിച്ച ആകസ്മിക മരണത്തില്‍ സഭ അനുശോചനം രേഖപെടുത്തുകയും സമിതിയുടെ പേരിലുള്ള ശേഷിക്കുന്ന സഹായധനം ഫ്യൂണറല്‍ ഹോമിലെ ചിലവിലേക്കായി നല്കുകയും ചെയ്തതോടെ സമിതിയുടെ പേരിലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും അവസാനിച്ചു.നിലവിലുള്ള ഡബ്ലിന്‍ സീറോ മലബാര്‍ സഭ മരണാനന്തര സഹായ സമിതിയും അതുമായി ബന്ധപെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും ഇതോടെ അവസാനിച്ചതായി രേഖാമൂലം പൊതുജനത്തെ ഈയവസരത്തില്‍ അറിയിക്കുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ്, സഭായോഗം (Church Council), മരണാനന്തര സഹായ സമിതി അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിക്കുന്ന ഡബ്ലിന്‍ സീറോ മലബാര്‍ സഭ മരണാനന്തര സഹായ സമിതി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദവിവരം താഴെ ചേര്‍ക്കുന്നുmaranaa


ഡബ്ലിന്‍ സീറോ മലബാര്‍ സഭ മരണാനന്തര സഹായ സമിതിയുടെ നിലവിലിരുന്ന നിയമാവലി കാലാനുസൃതമായി പരിഷ്‌കരിച് ജനസേവനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുമായി പുതിയ രൂപത്തിലും ഭാവത്തിലും 2015 ലെ പുതുവര്‍ഷദിനം മുതല്‍ ‘Dublin Syro Malabar Church Death Relief Fund’ എന്ന പേരില്‍ നിലവില്‍ വരുന്നതാണ്. അയര്‍ലണ്ടില്‍ നിയമാനുസൃതം നിവസിക്കുന്ന മലയാളിയായ ഏതൊരു വ്യക്തിയുടെയും മരണത്തില്‍ കുടുംബത്തിന് താങ്ങാകുവാന്‍ , സഹായഹസ്തമെത്തിക്കുവാന്‍ സഭ ബദ്ധശ്രദ്ധയാണ് .’Dublin Syro Malabar Church Death Relief Fund’ എന്ന പേരില്‍ നവീകരിച്ച നിയമാവലി സഭയുടെ വെബ് സൈറ്റില്‍ (www.syromalabar,ie) ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ഡബ്ലിന്‍ സീറോ മലബാര്‍ സഭ മരണാനന്തര സഹായ സമിതി അവസാനിച്ചതിന് ശേഷം 2014 നവംബറില്‍ ആര്‍ഡിയില്‍ സംഭവിച്ച ആകസ്മിക മരണ സമയത്ത് ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ 9 മാസ്സ് സെന്ററുകളിലെ ഭാരവാഹികള്‍ ഡബ്ലിനില്‍ നിന്നും സമാഹരിച്ച തുകയും കോര്‍ക്കിലെ സമൂഹം നല്കിയ തുകയും ചേര്‍ത്ത് ആര്‍ഡിയിലെ കുടുംബത്തിന് സഹായധനമായി Funeral Home ലെ ചിലവ് വഹിക്കുകയുണ്ടായി. ശേഷിക്കുന്ന തുക പുതുതായി നിലവില്‍ വരുന്ന ‘Dublin Syro Malabar Church Death Relief Fund’ ന്റെ ആരംഭതുകയായി വകയിരുത്തുവാന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭായോഗം തീരുമാനമെടുത്തു.

പ്രിയപെട്ടവരുടെ വേര്‍പാടില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനകളും അറിയിക്കുന്നു. നാളിതു വരെ നിങ്ങള്‍ ഓരോരുത്തരും സമിതിക്ക് നല്കിയ സേവനത്തിനും, ഈ സമിതി രൂപികരിക്കുവാനും പ്രവര്‍ത്തനം ആരംഭിക്കാനും സഹായിച്ച എല്ലാവരോടും നന്ദി പറയുന്നതോടൊപ്പം പുതുവര്‍ഷത്തില്‍ നിലവില്‍ വരുന്ന ‘Dublin Syro Malabar Church Death Relief Fund’ നും നിങ്ങളുടെ ഓരോരുത്തരുടെയും പങ്കാളിത്തവും സഹകരണവും പ്രോത്സാഹനവും പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു

Scroll To Top