Monday August 21, 2017
Latest Updates

സ്വതന്ത്രര്‍ക്ക് പിന്തുണ കുറയുന്നു, കൂടിയ പിന്തുണയോടെ എന്‍ഡ കെന്നിയുടെ ഫിനഗേല്‍ അയര്‍ലണ്ടിനെ തിരികെ പിടിയ്ക്കുന്നു

സ്വതന്ത്രര്‍ക്ക് പിന്തുണ കുറയുന്നു, കൂടിയ പിന്തുണയോടെ എന്‍ഡ കെന്നിയുടെ ഫിനഗേല്‍ അയര്‍ലണ്ടിനെ തിരികെ പിടിയ്ക്കുന്നു

ഡബ്ലിന്‍:കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് അയര്‍ലണ്ടിലെ യഥാര്‍ഥ ഹീറോകളായിരുന്ന സ്വതന്ത്രന്‍മാരുടെ അവസ്ഥ ദയനീയമാണ് ഇപ്പോള്‍.കെന്നിയുടെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടു മുമ്പ് അവര്‍ കാട്ടിയ നാടകങ്ങളും പ്രസ്താവനകളുമൊക്കെ അവരുടെ വില ഇടിച്ചിരിക്കുന്നതായി പുതിയ സര്‍വേകള്‍.

ഇലക്ഷനില്‍ വിജയിച്ച് ടിഡിമാരായ സ്വതന്ത്രര്‍ക്കെല്ലാം ജനപിന്തുണ കുറയുന്നതായാണ് പുതിയ സര്‍വേ ഫലം. ദി സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ്/മില്‍വാര്‍ഡ് ബ്രൗണ്‍ പോള്‍ പ്രകാരം വെറും 14% ജനങ്ങളുടെ പിന്തുണ മാത്രമാണ് സ്വതന്ത്രര്‍ക്ക് ഉള്ളത്. സ്വതന്ത്രരുടെ പിന്തുണയുമായി ബന്ധപ്പെട്ട് അവസാനം നടത്തിയ സര്‍വേയില്‍ നിന്നും 13% കുറവാണ് പുതിയ സര്‍വേയില്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം സഖ്യത്തില്‍ ഉള്‍പ്പെടാത്ത സ്വതന്ത്രരുടെ ജനപിന്തുണ 8% ആണ്.

ഫിനഗേലിനെ പിന്തുണയ്ക്കുന്നവര്‍ 30% ആണെന്നും, ഫിയനാഫാളിന് 26% പേരുടെ പിന്തുണയുണ്ടെന്നും സര്‍വേയില്‍ തെളിഞ്ഞു. 4% പിന്തുണ വര്‍ദ്ധിച്ച ഷിന്‍ ഫെന്നിന് ഇപ്പോള്‍ 20% ജനപിന്തുണയുണ്ട്. ലേബര്‍ പാര്‍ട്ടി 7%, ഗ്രീന്‍ പാര്‍ട്ടി 3% എന്നിങ്ങനെ ജനപിന്തുണ വര്‍ദ്ധിക്കാതെ തുടരുന്നു. സ്വതന്ത്രര്‍ക്കാണ് ജനപിന്തുണയില്‍ ഏറ്റവും വലിയ കുറവ് സംഭവിച്ചിരിക്കുന്നത്.സ്വാതന്ത്രരുടെ വോട്ടു പങ്കു പിടിച്ചെടുത്തതാവട്ടെ ഫിനഗേലും.

Scroll To Top