Friday July 21, 2017
Latest Updates

ഹേറോദേസിന്റെ കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഹേറോദേസിന്റെ കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തി

ജറുസലം: ഹേറോദേസിന്റെ കൊട്ടാര അവശിഷ്ടങ്ങള്‍ പുരാവസ്തു ശാസ്ത്രഞ്ജര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുരിശുമരണത്തിനു മുമ്പ് യേശുവിനെ വിചാരണ ചെയ്തത് ഈ കൊട്ടാര വളപ്പിലാണെന്നു കരുതപ്പെടുന്നു.ടവര്‍ ഓഫ്‌ഡേവിഡ് മ്യൂസിയത്തിന്റെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കെട്ടിടത്തില്‍ നടത്തിയ ഉത്ഖനനത്തിലാണ് കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ഹെറോദോസിന്റെ കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തുവാനുള്ള പരിശ്രമത്തിലായിരുന്നു വിവിധ നിരീക്ഷകര്‍. നിരവധി അവശിഷ്ടങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോളിനയിലെ പുരാവസ്തു ഗവേഷകരായ ഷിമോണ്‍ ഗിബ്‌സന്റെ നേതൃത്വത്തിലാണ് ഇവ കണ്ടെത്തിയത്.എല്ലാം ചരിത്രപരമായ രേഖകളും സംരക്ഷിക്കുമെന്ന് പുരാവസ്തു ഗവേഷകര്‍ ഉറപ്പു നല്‍കി. 

ഈ ചരിത്രസ്മാരകം പിന്നീട് സന്ദര്‍ശകരുടെ പ്രധാന സന്ദര്‍ശക കേന്ദ്രമാകുമെന്നാണ് അധികൃതരുടെ നിഗമനം. മ്യൂസിയം വിപുലീകരിക്കുന്നതിനു മുന്നോടിയായി 15 വര്‍ഷം മുമ്പാണ് ഈ ഖനനം ആരംഭിച്ചത്.

Scroll To Top