Friday January 19, 2018
Latest Updates

പുതിയ സൗരയൂഥത്തെ കണ്ടെത്തിയതായി നാസ,മൂന്ന് ഗ്രഹങ്ങളിലെങ്കിലും ജീവന്റെ സാധ്യതയും ,ജലസാന്നിധ്യവും

പുതിയ സൗരയൂഥത്തെ കണ്ടെത്തിയതായി നാസ,മൂന്ന് ഗ്രഹങ്ങളിലെങ്കിലും ജീവന്റെ സാധ്യതയും ,ജലസാന്നിധ്യവും

വാഷിങ്ടണ്‍: സൗരയൂഥത്തിന് സമാനമായി, ഒരു നക്ഷത്രത്തെ വലംവെക്കുന്ന ഏഴു ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ. ഭൂമിയില്‍ നിന്നും 40 പ്രകാശവര്‍ഷം അകലെയാണ് പുതിയ നക്ഷത്രത്തേയും അതിന് ചുറ്റുന്ന ഗ്രഹങ്ങളേയും കണ്ടെത്തിയിരിക്കുന്നത്. നാസ കണ്ടെത്തിയ ഏഴ് ഗ്രഹങ്ങളില്‍ മൂന്നിലെങ്കിലും ജീവന്റെ സാധ്യതകള്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജീവന്‍ നിലനില്‍ക്കുന്നതിന് അനുകൂലമായ താപനിലയും ജലസാന്നിദ്ധ്യവും ഈ ഗ്രഹങ്ങളില്‍ കണ്ടെത്തിയെന്നാണ് നാസ അവകാശപ്പെടുന്നത്.

ട്രാപിസ്റ്റ് വണ്‍ എന്നാണ് പുതിയ നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത്.

നാസ സ്വന്തമായി വികസിപ്പിച്ച സ്പിറ്റ്സര്‍ ദൂരദര്‍ശിനിയാണ് പുതിയ കണ്ടെത്തലുകള്‍ക്ക് സഹായകമായത്. കഴിഞ്ഞ മേയ് മാസത്തില്‍ ഈ ഭ്രമണപഥത്തിലെ മൂന്ന് ഗ്രഹങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് നക്ഷത്രത്തെ വലംവെക്കുന്ന ഏഴ് ഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയത്.

ഭൂമിക്ക് പുറത്ത് ജീവന്‍ തേടിയുള്ള അന്വേഷണത്തില്‍ വലിയ ചുവടുവെപ്പായാണ് പുതിയ കണ്ടെത്തലിനെ ശാസ്ത്രജ്ഞര്‍ കാണുന്നത്. ഭൂമിയേക്കാള്‍ അല്‍പ്പം തണുത്ത കാലാവസ്ഥയാണ് ഈ ഏഴ് ഗ്രഹങ്ങളിലുമുള്ളത്.

ട്രാപ്പിസ്റ്റ് നക്ഷത്രത്തിന് 500 മില്യണ്‍ വര്‍ഷം പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്. സൂര്യന്റെ എട്ടു ശതമാനം മാത്രമാണ് ഇതിന്റെ വലിപ്പമെന്നും നാസ കണക്കുകൂട്ടുന്നു.

Scroll To Top