Monday December 05, 2016
Latest Updates

പ്രൃഥ്വിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘ടിയാന്‍’

പ്രൃഥ്വിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘ടിയാന്‍’

മര്‍ അക്ബര്‍ അന്തോണിക്ക് ശേഷം പ്രൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രത്തിന് മുരളി ഗോപി തിരക്കഥയെഴുതുന്നു. ജിയെന്‍ കൃഷ്ണകുമാറാണ് ‘ടിയാന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈയില്‍ ഷൂട്ടിങ് ആരംഭിക്കും.

ഈ സിനിമയില്‍ തനിക്ക് മികച്ച വേഷമാണ് ലഭിച്ചിരിക്കുന്നതും, സിനിമ ചെയ്യുന്നതു വരെ കാത്തിരിക്കാന്‍ ക്ഷമയില്ലെന്നുമാണ് ഇന്നലെ പ്രൃഥ്വി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പ്രൃഥ്വി പങ്കുവച്ചു.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ‘ടിയാന്‍’ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീതം ഗോപിസുന്ദര്‍

Scroll To Top