Friday July 21, 2017
Latest Updates

പുതിയ മുഖവുമായി കോര്‍ക്ക് എയര്‍പോര്‍ട്ട് 

പുതിയ മുഖവുമായി കോര്‍ക്ക് എയര്‍പോര്‍ട്ട് 

കോര്‍ക്ക്: അയര്‍ലണ്ടിലെ പ്രധാന വിമാനത്താവളമായ കോര്‍ക്ക് എയര്‍ പോര്‍ട്ട് പുതിയ ലോഗോയും ബ്രാന്‍ഡ് ഐഡന്റിറ്റിയും പുറത്തിറക്കി. വിമാനയാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യം വെച്ച് കൊണ്ടാണ് പുതിയ നീക്കങ്ങള്‍. 

വിമാനത്താവളം നല്‍കുന്ന സേവനങ്ങളെ പരിചയപ്പെടുത്തിയാണ് പുതിയ ബ്രാന്‍ഡ്‌ഐഡന്റിറ്റിയുടെ നിര്‍മ്മാണം. കോര്‍ക്ക് വിമാനത്താവളത്തിന്റെ പ്രാധാന്യം, കോര്‍ക്കില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളുടെ റൂട്ട് നെറ്റുവര്‍ക്കുകകള്‍, കസ്റ്റമര്‍ സര്‍വ്വീസ് സേവനങ്ങള്‍ എന്നിവ പരിചയപ്പെടുന്ന വിധത്തിലാണ് ബ്രാന്‍ഡ് ഐഡന്റിറ്റിയുടെ നിര്‍മാണം.

മാസങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ശ്രമഫലമായാണ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയും ലോഗോയും നിര്‍മ്മിച്ചതെന്നും മണ്‍സ്റ്ററിലെ ഏറ്റവും
പ്രിയപ്പെട്ട വിമാനത്താവളം ആക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്നും കോര്‍ക്ക് എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍
നിയല്‍ മക്കാര്‍ത്തി പറഞ്ഞു.

അയര്‍ലണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമാണ് കോര്‍ക്ക് എയര്‍പോര്‍ട്ട്. പ്രതിവര്‍ഷം 2.1 മില്യണ്‍ യാത്രക്കാരാണ് കോര്‍ക്ക് വിമാനത്താവളം വഴി കടന്ന് പോകുന്നത്.

Scroll To Top