Monday May 21, 2018
Latest Updates

അയര്‍ലണ്ടില്‍ വ്യാപാരം തുടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് വഴികാട്ടിയാവാന്‍ ഡബ്ലിനിലെ അതിരമ്പുഴക്കാരന്‍ വ്യാപാരി!

അയര്‍ലണ്ടില്‍ വ്യാപാരം തുടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് വഴികാട്ടിയാവാന്‍ ഡബ്ലിനിലെ അതിരമ്പുഴക്കാരന്‍ വ്യാപാരി!

ഡബ്ലിന്‍:വ്യാപാരരംഗത്ത് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന അയര്‍ലണ്ടിലെ മലയാളികള്‍ക്ക് വഴികാട്ടിയാവാന്‍ ഒരുങ്ങി വ്യത്യസ്തനാവുകയാണ് ഡബ്ലിന്‍ ഫിബ്‌സ്ബറോയിലെ ജിന്‍സ് ജോര്‍ജ് .ടെക്സ്റ്റയില്‍ മേഖലയില്‍ ജിന്‍സ് സ്വന്തമായി തുടങ്ങിയ സ്ഥാപനത്തിന്റെ സാധ്യതകളും വിജയമന്ത്രങ്ങളും പങ്കുവെയ്ക്കാന്‍ ഈ ചെറുപ്പക്കാരന്‍ തയാറായതും കൂടുതല്‍ പേരെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിക്കാന്‍ തന്നെ.

ഒരു സാധാരണ ടെക്സ്റ്റയില്‍ സ്ഥാപനത്തിന് വന്‍കിടക്കാരോട് അയര്‍ലണ്ടില്‍ പിടിച്ചുനില്‍ക്കാനുള്ള വൈഷമ്യങ്ങള്‍ പഠിച്ചതിന് ശേഷം ജിന്‍സ് തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തമായ ഒരു വിഭാഗം മാത്രമാണ്.യൂറോപ്യന്‍ ഫാക്റ്ററി സെക്കണ്ട്‌സ്‌കളുടെ വില്‍പ്പന.ടി കെ മാക്‌സ് പോലെ വന്‍കിട സ്ഥാപനങ്ങള്‍ മാത്രം കൈവെച്ചിരുന്ന മേഖലയാണത്.രാജ്യത്തുടനീളമുള്ള ചാരിറ്റി ഷോപ്പുകള്‍ വഴി സെക്കണ്ട് ഹാന്‍ഡ് വസ്ത്രങ്ങള്‍ ഇഷ്ടം പോലെ ലഭിക്കുമെങ്കിലും ഉപയോഗിക്കാത്ത സെക്കണ്ട്‌സ്‌കള്‍ അഥവാ ക്ലിയറന്‍സ് ഗുഡ്‌സ് വില്‍പ്പന നടത്തുന്ന കടകള്‍ കുറവാണെന്ന് കണ്ടെത്തിയതാണ് ഈ മേഖലയിലേക്ക് ശ്രദ്ധ തിരിക്കാന്‍ കാരണമെന്നു ഫിബ്‌സ്ബറോയില്‍ സപ്ലെ ഹബ് എന്ന പേരില്‍ ടെക്സ്റ്റയില്‍ വ്യാപാരം നടത്തുന്ന ജിന്‍സ് പറയുന്നു.

ഇവയുടെ വിലക്കുറവും ഗുണമേന്മയും ആരെയും ആകര്‍ഷിക്കുന്നതായതിനാല്‍ വിവിധ വംശജരായ ജനങ്ങള്‍ കൂടുതല്‍ താമസിക്കുന്ന അയര്‍ലണ്ടിലെ സിറ്റികളിലും ഇടത്തരം നഗരങ്ങളിലും സെക്കണ്ട്‌സുകള്‍ വില്ക്കുന്ന കടയ്ക്ക് വിജയ സാധ്യത ഉറപ്പാണെന്ന് ഇദ്ദേഹം പറയുന്നു.ബ്രാന്‍ഡഡ് കമ്പനികളുടെ സെക്കണ്ട്‌സ്‌കള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡ് ഉണ്ട്.ഫാക്റ്ററികളില്‍ നിന്നും യൂറോപ്പിലെ വിവിധ സപ്ലെ ചെയിനുകളില്‍ എത്തുമ്പോള്‍ തുണിത്തരങ്ങള്‍ യൂറോപ്യന്‍ നിലവാരത്തിന് യോഗ്യമാണോ എന്ന പരിശോധനയില്‍ കാണപ്പെടുന്ന നിസാരമായ കുറ്റങ്ങള്‍ കൊണ്ടാകും,സെക്കണ്ട്‌സ്‌കള്‍ എന്ന വിഭാഗത്തിലേയ്ക്ക് മാറ്റാന്‍ കാരണമാകുന്നത് ഒരു നൂല്‍ എഴിച്ചിരുന്നാല്‍ പോലും പ്രമുഖ ബ്രാന്‍ഡൂകളൊക്കെ പുതിയ തുണിത്തരങ്ങളെ സെക്കണ്ട്‌സില്‍ പെടുത്തും.ഒരു കൈത്തുന്നല്‍ കൊണ്ട് പോലും ഫസ്റ്റ് ഗ്രേഡിലേയ്ക്ക് മാറ്റാവുന്നവയാണ് മിക്ക സെക്കണ്ട്‌സ്‌കളും.
ബ്ലാഞ്ചസ് ടൌണിലെ വാടക വീട്ടില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ വസ്ത്രങ്ങള്‍ വാങ്ങി സൂക്ഷിച്ചായിരുന്നു ജിന്‍സിന്റെ എളിയ തുടക്കം.അക്കാലത്ത് രൂപപ്പെടുത്തിയ വെബ് സൈറ്റ് വഴി ഓണ്‍ലൈനിലാണ് ആദ്യം സെയില്‍ നടത്തിയത്.ഓണ്‍ലൈന്‍ വഴിയുള്ള വ്യാപാരം അത്ഭുതകരമായ ഒരു വഴിത്തിരിവായിരുന്നു എന്ന് ജിന്‍സ് പറയുന്നു.ആദ്യമൊക്കെ ദിവസംഒന്നോ രണ്ടോ ഓര്‍ഡറുകള്‍ ലഭിച്ചത് തന്നെ ആഹ്ലാദകരമായിരുന്നു.ഓരോ ദിവസം പ്രഭാതങ്ങളില്‍ തുണിയും പാക്ക് ചെയ്ത് പാഴ്‌സല്‍ സര്‍വീസ് ഓഫിസിലേയ്ക്കുള്ള യാത്രാകളായിരുന്നു പ്രധാന പണി.ഫാക്ടറികളില്‍ നിന്നുള്ള സെക്കണ്ട്‌സ്‌കളില്‍ ചെയ്യാനുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യിക്കാനും ആളെ കണ്ടെത്തിയതോടെ ബിസിനസ് വിപുലീകരിച്ചു.വമ്പന്‍ ബ്രാന്‍ഡ്കളുടെ തുണിത്തരങ്ങള്‍ കരസ്ഥമാക്കി പേഴ്‌സണലൈസ് ചെയ്തു വില്പ്പന നടത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത സ്വാഗതമാണ് വിപണിയില്‍ നിന്നും ലഭിച്ചത്.ജിന്‍സ് പറയുന്നു.jins

ലാഭ സാധ്യതകള്‍ പൊതുവേ വ്യാപാരികള്‍ വെളിപ്പെടുത്താറില്ലെങ്കിലും ഈ അതിരമ്പുഴക്കാരന് അതിനും മടിയില്ല.’നൂറു ശതമാനമാണ് സാധാരണ മാര്‍ജിന്‍! എന്നാല്‍ ചില ബ്രാന്‍ഡുകള്‍ക്ക് അതിലും കൂടും.’അതിരമ്പുഴ ഞൊങ്ങിണിയില്‍ കുടുംബാംഗമായ ജിന്‍സ് ജോര്‍ജ് പറഞ്ഞു.

അതിലും പ്രധാനപ്പെട്ട കാര്യം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ലഭ്യമാകുന്ന സമയമാണ്.രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഷോപ്പ് പ്രവര്‍ത്തിപ്പിക്കുന്നത്.ഓണ്‍ലൈന്‍ വഴി വരുന്ന ഓര്‍ഡറുകളും ഇതിനിടയില്‍ ഹാന്‍ഡില്‍ ചെയ്യും.ജിന്‍സ് പറഞ്ഞു.മറ്റേതു വ്യാപാരത്തിനായാലും കൂടുതല്‍ സമയം ചില വഴിക്കേണ്ടി വരും.
ഇപ്പോള്‍ ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.മാത്രമല്ല ,അയര്‍ലണ്ടിലെ സാധ്യതയുള്ള ചെറു നഗരങ്ങളില്‍ ഇതേ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാവിധ ഉപദേശങ്ങളും നല്കാന്‍ തയാറാണെന്ന് ജിന്‍സ് പറയുന്നു.ജിന്‍സിന്റെ കമ്പനിയുടെ അതേ പേരില്‍ ബിസിനസ് തുടങ്ങുകയാണെങ്കില്‍ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പങ്കാളിയാക്കാന്‍ വരെ ഇദ്ദേഹം തയാറാണ്.ഓണ്‍ ലൈന്‍ വസ്ത്രരംഗത്തെ പുതിയ ട്രെന്‍ഡായ ‘ക്ലിക്ക് ആന്‍ഡ് കളക്റ്റ്’എന്ന രീതിയും ജിന്‍സ് പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.ഓണ്‍ലൈനില്‍ ഇഷ്ടപെട്ട സാധനത്തിന് ഓര്‍ഡര്‍ നല്കിയ ശേഷം കടയിലെത്തി അത് തൃപ്തികരമാണോ എന്ന് പരിശോധിച്ച് ‘ഫീല്‍’ചെയ്യുവാന്‍ ഉപഭോക്താവിന് അവസരം നല്കുന്നു എന്നതാണ് ഈ രീതിയുടെ പ്രത്യേകത.ആവശ്യമുള്ള വസ്ത്രങ്ങള്‍ തേടി പിടിയ്ക്കാം,അത് നേരിട്ട് വന്നു പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്താം എന്ന നിലയില്‍ വാങ്ങുന്നയാള്‍ക്ക് ലാഭം ലഭിക്കുമ്പോള്‍ പാക്കിംഗിനും,പാഴ്‌സല്‍ അയയ്ക്കുന്നതിനുമുള്ള ചിലവ് വില്പ്പനക്കാരനും ലഭിക്കുന്നു.അടുത്തിടയായി’ക്ലിക്ക് ആന്‍ഡ് കളക്റ്റ്’ ഈ പ്രവണത വര്‍ദ്ധിച്ചു വരുന്നതായി ജിന്‍സ് സാക്ഷ്യപ്പെടുത്തുന്നു.

200 മുതല്‍ 300 വരെ സ്‌ക്വയര്‍ ഫീറ്റ് സ്ഥലം ജനസഞ്ചാര മേഖലയില്‍ ലഭിക്കുകയാണെങ്കില്‍ ലാഭകരമായ ഒരു ബിസിനസിലാവും നിങ്ങള്‍ ഉള്‍പ്പെടുകയെന്ന് ജിന്‍സ് ഉറപ്പ് നല്കുന്നു.

ജിന്‍സിനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍:0876409060
അയര്‍ലണ്ടില്‍ വ്യാപാരരംഗത്തോ മറ്റേതെങ്കിലും മേഖലയിലോ മലയാളി സമൂഹത്തിന് ആരംഭിക്കാവുന്ന ഏതെങ്കിലും ബിസിനസ് ഐഡിയ നിങ്ങളുടെ മനസിലുണ്ടോ?അതോ സേവനമേഖലയില്‍ വിജയിച്ചേക്കും എന്ന് കരുതുന്ന ആശയം?അവ ആരുമായെങ്കിലും പങ്കു വെയ്ക്കണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?എങ്കില്‍ തീര്‍ച്ചയായും താഴെ കാണുന്ന നമ്പറില്‍ ഐറിഷ് മലയാളി ‘ടീമിനെ ബന്ധപ്പെടുക.അറിയട്ടെ ലോകം നിങ്ങളുടെ നന്മയും’ :0894895416 jince 6jince 3 jince 4

Scroll To Top