Saturday December 10, 2016
Latest Updates

പൊതുബജറ്റില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍

പൊതുബജറ്റില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍

ഡബ്ലിന്‍: വരുന്ന പൊതുബജറ്റില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍. അയര്‍ലണ്ടില്‍ നിരവധി പേര്‍ തൊഴില്‍രഹിതരായി കഴിയുന്നുണ്ടെന്ന് ജോണ്‍ ബര്‍ട്ടന്‍ സമ്മതിച്ചു. ഏറ്റവും പുതിയ കണക്ക്
പ്രകാരം ഒരു മില്യന്‍ പേരില്‍ നാലിലൊന്നില്‍ അധികം പേര്‍ തൊഴില്‍രഹിതരാണ്.തൊഴില്‍രഹിതരുടെ നിരക്ക് കുറയുന്നുണ്ട്.

എന്നാല്‍ തൊഴിലില്ലായ്മ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല.അയര്‍ലണ്ടില്‍ നിലവില്‍ 1,901,600 പേര്‍ ജോലി ചെയ്യുന്നുണ്ട്. താനും പ്രധാനമന്ത്രിയും കക്ഷി നേതാക്കളുമായുള്ള ഒരു ചര്‍ച്ചയില്‍ ചെയ്തു തീര്‍ക്കേണ്ടകാര്യങ്ങളുടെ മുന്‍ഗണന ക്രമം നിശ്ചയിച്ചതായി ഉപപ്രധാനമന്ത്രി പറഞ്ഞു. ഐറിഷ് സമ്പദ്ഘടന മെച്ചപ്പെടുത്തുക കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ മുന്‍ഗണന ക്രമങ്ങള്‍ എന്നും ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു.

രാജ്യത്തേക്ക് കൂടുതല്‍ മൂലധന നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. ഇത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ ലൈവ് രജിസ്റ്ററില്‍ നിന്ന് ജീവനക്കാരെ നിയമിക്കുന്ന തൊഴില്‍ദാതാക്കള്‍ക്ക് സാമ്പത്തിക ഗ്രാന്റ് നല്‍കുന്ന ജോബ്പ്ലസ് സ്‌കീമിനുള്ള സര്‍ക്കാര്‍ സഹായം വര്‍ധിപ്പിക്കുമെനും ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 254,500 പേര്‍ അയര്‍ലണ്ടില്‍ തൊഴില്‍രഹിതരായുണ്ട്. തൊട്ട്മുന്‍വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ തൊഴില്‍രഹിതരുടെ എണ്ണത്തില്‍ 46,000 അഥവാ 15 ശതമാനത്തിന്റെ കുറവുണ്ടായി.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തൊഴില്‍രഹിതരുടെ എണ്ണം 11.5% ആണ്. നേരത്തെ ഇത് 12 ശതമാനമായിരുന്നു. തൊഴില്‍രഹിതരില്‍ പകുതി പേരും ഒരു വര്‍ഷത്തിലധികമായി ജോലി ഇല്ലാത്തവരാണ്. പുരുഷുന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കിനേക്കാള്‍ വേഗത്തില്‍ കുറയുന്നതായും കണക്കുകള്‍
സൂചിപ്പിക്കുന്നു. അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നവരുടെ നിരക്ക് യൂറോപ്യന്‍ ശരാശരിക്ക് താഴെയും എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് യൂറോപ്യന്‍ ശരാശരിക്ക് മുകളിലുമാണ്.


Scroll To Top