Tuesday January 23, 2018
Latest Updates

അയര്‍ലണ്ടിലെ ഡോമിനോസില്‍ 600 പുതിയ ജീവനക്കാരെ ജോലിയ്‌ക്കെടുക്കും

അയര്‍ലണ്ടിലെ ഡോമിനോസില്‍ 600 പുതിയ ജീവനക്കാരെ ജോലിയ്‌ക്കെടുക്കും

ഡബ്ലിന്‍:യൂറോ 2016, ഒളിംപിക്‌സ് എന്നിവയുടെ വരവോടുകൂടി അയര്‍ലണ്ടില്‍ ഡോമിനോസ് പിസ 600 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 400 പേര്‍ക്കും ഡോമിനോസ് തൊഴില്‍ നല്‍കും. ടിവിയില്‍ മത്സരങ്ങള്‍ കാണുന്നവര്‍ ധാരാളമായി പിസ ഓര്‍ഡര്‍ ചെയ്യും എന്ന കാര്യം മുന്‍കൂട്ടി കണ്ടാണ് ഡോമിനോസിന്റെ പുതിയ നീക്കം.

ടൂര്‍ണമെന്റ് തുടങ്ങുന്നതോടെ ഓരോ മിനിറ്റിലും രാജ്യത്ത് 160 പിസ വീതം ഓര്‍ഡര്‍ ചെയ്യപ്പെടുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഇതിനായി 5,000ലേറെ ഡോമിനോസ് ജോലിക്കാര്‍ പിസ പാചകം ചെയ്യേണ്ടി വരും. 50 മില്ല്യണിലധികം പിസ സ്ലൈസുകള്‍ ആളുകള്‍ കഴിക്കുമെന്നും ഡോമിനോസ് കരുതുന്നു.

2016 യൂറോ കപ്പ് കാണുന്നവര്‍ക്കായി ഏഴ് മില്ല്യണിലധികം പിസകളാണ് കമ്പനി ഉണ്ടാക്കുക

Scroll To Top