Monday July 24, 2017
Latest Updates

വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാലും ആര്‍ക്കും പിന്തുണ നേടാനാവില്ലെന്ന് സര്‍വേ ഫലങ്ങള്‍

വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാലും ആര്‍ക്കും പിന്തുണ നേടാനാവില്ലെന്ന് സര്‍വേ ഫലങ്ങള്‍

ഡബ്ലിന്‍:ഐറിഷ് പാര്‍ലമെന്റിലേയ്ക്ക് ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പ് നടത്തിയാലും ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചെക്കില്ലെന്നു സര്‍വേ ഫലങ്ങള്‍.ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇനി ഒരു തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ വെളിച്ചത്തില്‍ സണ്‍ഡേ ബിസിനസ് പോസ്റ്റും റെഡ് സീയും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് മുന്‍ നിലപാടുകളില്‍ നിന്നും ജനങ്ങള്‍ക്ക് മാറ്റമൊന്നും ഇല്ലെന്നു കണ്ടെത്തിയത്.

ഇനിയൊരു തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഫിനഗേലിനു 27 ശതമാനം വോട്ടു ലഭിച്ചേക്കാം എന്ന് സര്‍വേ പറയുന്നു.തൊട്ടു പിന്നാലെ 25 %വോട്ടു നേടി ഫിയനാ ഫാള്‍ ഉണ്ടാകും.ഷിന്‍ ഫെയിന്‍ 15 %വോട്ടും, സ്വതന്ത്രരുടെ സംഘം 14 % വോട്ടും നേടിയേക്കും.ലേബര്‍ പാര്‍ട്ടിയുടെ അവസ്ഥ വീണ്ടും പരിതാപകരമാവും എന്നാണു സര്‍വേ റിസള്‍ട്ട് സൂചിപ്പിക്കുന്നത്,അവരുടെ പിന്തുണ 4 ശതമാനമായി കുറയും.

Scroll To Top