Saturday December 10, 2016
Latest Updates

പ്രവാചകന്റെ കാര്‍ട്ടൂണ്‍ മുഖചിത്രമാക്കി ഷാര്‍ലി ഹെബ്ദൊ വിപണിയിലേക്ക്

പ്രവാചകന്റെ കാര്‍ട്ടൂണ്‍ മുഖചിത്രമാക്കി ഷാര്‍ലി ഹെബ്ദൊ വിപണിയിലേക്ക്

പാരീസ്: തോറ്റ് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് തീവ്രവാദി ആക്രമണത്തിനിരയായ ഷാര്‍ലി ഹെബ്ദൊ ആക്ഷേപ ഹാസ്യ മാസികയുടെ പുതിയ ലക്കം വിപണിയിലേക്ക്. പ്രവാചന്റെ കാര്‍ട്ടൂണ്‍ മുഖചിത്രമാക്കിയാണ് മാഗസിന്‍ ബുധനാഴ്ച വിപണിയില്‍ എത്തുന്നത്. ആക്രമണം അതിജീവിച്ചവരുടെ ലക്കം എന്ന വിശേഷണത്തോടെയാണ് പുതിയ ലക്കം വിപണിയിലിറങ്ങുന്നത്. മാസികയുടെ കവര്‍ ചിത്രം പുറത്തുവിട്ടു.

എല്ലാം ക്ഷമിച്ചിരിക്കുന്നു എന്ന് അര്‍ത്ഥം വരുന്ന ഫ്രഞ്ച് വാചകവും മാസികയുടെ മുഖചിത്രത്തില്‍ അച്ചടിച്ചിട്ടുണ്ട്. പാരീസ് ആക്രമണത്തിന്
ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഓണ്‍ലൈനില്‍ പ്രചരിച്ച ഐ ആം ഷാര്‍ലി എന്ന വാചകവും കവര്‍ ചിത്രത്തില്‍ അച്ചടിച്ചിട്ടുണ്ട്. 25 രാജ്യങ്ങളിലായി 16 ഭാഷയില്‍ 30 ലക്ഷം കോപ്പിയുമാണ് ഷാര്‍ലി ഹെബ്ദൊയുടെ പുതിയ ലക്കം വിപണിയില്‍ എത്തുന്നത്.

കഴിഞ്ഞ ബുധനാഴ്ച പത്രാധിപ സമിതി യോഗം നടക്കുന്നതിനിടെയാണ് മാഗസിന്റെ ഓഫീസില്‍ ആക്രമണം നടന്നത്. പത്രാധിപരും കാര്‍ട്ടൂണിസ്റ്റുകളും അടക്കം 12 പേരാണ് ആക്രമണത്തില്‍ മരിച്ചത്.

Scroll To Top