Friday January 20, 2017
Latest Updates

മുപ്പത് വര്‍ഷത്തിന് ശേഷമുള്ള ഐറീഷ് മലയാളികളുടെ ജീവിത ദൃശ്യങ്ങളുമായി പുതിയ നാടകം യൂ റ്റൂബിലെത്തി 

മുപ്പത് വര്‍ഷത്തിന് ശേഷമുള്ള ഐറീഷ് മലയാളികളുടെ ജീവിത ദൃശ്യങ്ങളുമായി പുതിയ നാടകം യൂ റ്റൂബിലെത്തി 

ഡബ്ലിന്‍::ഏകദേശം 30 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പ്രവാസികളായ ഐറിഷ് മലയാളികളുടെ സ്ഥിതി എന്തായിരിക്കും?നാട്ടിലേയ്ക്ക് തിരിച്ച് പോകണമെന്നുള്ള ആശയുമായി വിമാനം കയറിയെത്തി അന്യ ദേശത്ത് കുടുങ്ങിപ്പോയ പ്രവാസിമലയാളിയുടെ കഥയുമായി സെല്‍ബ്രിഡ്ജ് മലയാളികള്‍ യൂ ടൂബിലുമെത്തി.

എന്തൊക്കെ തരം ജീവിത അവസ്ഥകളാവും വാര്‍ദ്ധക്യത്തില്‍ എത്തിചേരുന്ന ഐറിഷ് മലയാളികളെ കാത്തിരിക്കുന്നത്?മുപ്പത് വര്‍ഷം കഴിയുമ്പോള്‍ ഐറിഷ് സ്‌റ്റൈലില്‍ നിങ്ങളുടെ മക്കള്‍ നിങ്ങളെ നഴ്‌സിംഗ് ഹോമില്‍ തള്ളൂമ്പോള്‍ എങ്ങയെയാവും നിങ്ങളുടെ ജീവിതം ?

ഇതേ കുറിച്ച് ആലോചിക്കുകയാണ് സെല്‍ബ്രിഡ്ജിലെ കലാകാരന്മാര്‍ ഇപ്പോള്‍. സെല്‍ ബ്രിഡ്ജിലെ ക്രിസ്മസ് പരിപാടികളുടെ ഭാഗമായി 11 ഓളം കലാകാരന്മാര്‍ അണിനിരന്ന 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘കാലാന്തരങ്ങള്‍ ‘എന്ന നാടകത്തിലൂടെ ഐറിഷ് മലയാളികളുടെ ‘ഭാവി ജീവിത സാഹചര്യങ്ങള്‍’ എങ്ങനെയാവും എന്ന് ഭാവനാത്മകമായി അവതരിപ്പിക്കപ്പെട്ടു.പിന്നീട് കില്‍ഡയറിലെ ഇന്ത്യന്‍ അസോസിയേഷന്‍ പുതുവത്സാരാഘോഷത്തിലും ഇതേ നാടകം അവതരിപ്പിക്കപ്പെട്ടു. 

സെബി സെബാസ്‌റ്യന്‍ രചന നിര്‍വഹിച്ചു പ്രിന്‍സ് ജോസഫ് അങ്കമാലി സംവിധാനം ചെയ്യുന്ന ഈ നാടകം,ഒരു നഴ്‌സിംഗ് ഹോമിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ളതാണ്.
കഥാപാത്രങ്ങളും അഭിനയിക്കുന്നവരും:
വൃദ്ധര്‍ :അനില്‍ എസ് പ്രസാദ് കോട്ടയം ,ലിന്‍സി ബൈജു ,സാവിയോ തിരുവനന്തപുരം,മാത്യു കുര്യാക്കോസ്,ജോഷി ജോസഫ് 
കെയര്‍ സിജോ സെബാസ്റ്റ്യന്‍ ,ബാലഗംഗാധര കുറുപ്പ് 
മകന്‍ ;മാര്‍ട്ടിന്‍ ജോസഫ് കോഴിക്കോട് 
കൊച്ചുമകന്‍: ജോവാക്ക് സെബിന്‍ 
നഴ്‌സ്; അഞ്ജന അനില്‍ 
ഡോക്റ്റര്‍; റോഷന്‍ ഐപ്പ് 
ചമയം ബാലഗംഗാധര കുറുപ്പ് 
വീഡിയോഗ്രാഫി ഡെന്നി അമ്പൂക്കന്‍ 

Scroll To Top