Thursday December 08, 2016
Latest Updates

പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ എച്ച് എസ് ഇ തീരുമാനം,അയര്‍ലണ്ടിലെ ഡോക്റ്റര്‍മാരുടെ ദൗര്‍ലഭ്യം തീര്‍ന്നേക്കും

പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ എച്ച് എസ് ഇ തീരുമാനം,അയര്‍ലണ്ടിലെ ഡോക്റ്റര്‍മാരുടെ ദൗര്‍ലഭ്യം തീര്‍ന്നേക്കും

ഡബ്ലിന്‍ :പുതിയ കണ്‍സല്‍ട്ടന്റ്മാരെ നിയമിക്കേണ്ടതില്ലെന്ന മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തി കൂടുതല്‍ ഡോക്റ്റര്‍മാരെ നിയമിക്കാന്‍ എച്ച് എസ് ഇ തയ്യാറെടുക്കുന്നു.ഇതിന്റെ ഭാഗമായി 30 ഡോക്റ്റര്‍മാരെ ഉടനെ നിയമിക്കും.ഇതിനു വേണ്ട റിക്രൂറ്റ്‌മെന്റ് നടപടികള്‍ ഈ ആഴ്ച്ചതന്നെ ആരംഭിക്കും.രണ്ടാം ഘട്ടത്തില്‍ മറ്റൊരു 30 പേരെ കൂടി നിയമിക്കും.

പുതുക്കിയ സാലറി സ്‌കെയിലിലാണ് ഡോക്റ്റര്‍മാരെ നിയമിക്കാന്‍ ധാരണയായിട്ടുള്ളതായി ഐ എം ഓ വ്യക്താക്കള്‍ വെളിപ്പെടുത്തി.155000 മുതല്‍ 175000 വരെയുള്ള ശമ്പള സ്‌കെയിലിലാണ് പുതിയ നിയമനങ്ങള്‍.

ഇതോടൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പേ അപേക്ഷ ക്ഷണിച്ച് എന്നാല്‍ ഇപ്പോള്‍ റിക്രൂട്ട് മെന്റ് നടന്നുകൊണ്ടിരിക്കുന്ന 120 പോസ്റ്റുകളിലേയ്ക്കും പുതിയ ശമ്പള സ്‌കെയിലില്‍ തന്നെയാവും നിയമനം.ഇതടക്കം 180 പുതിയ ഡോക്റ്റര്‍മാര്‍ രാജ്യത്തെ ആശുപത്രികളില്‍ നിയമിതരാവും.

രാജ്യത്തൊട്ടാകെ 143 കണ്‍സല്‍ട്ടന്റ്മാരുടെ ഒഴിവാണ് ആകെ നിലവിലുള്ളതെന്ന് എച്ച് എസ് ഇ രേഖകള്‍ സൂചിപ്പിക്കുന്നു.കൂടുതല്‍ കണ്‍സല്‍ട്ടന്റ്മാരുടെ നിയമനത്തോടെ ഓവര്‍ ക്രൗഡിംഗ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് എച്ച് എസ് ഇ 

Scroll To Top