Saturday December 03, 2016
Latest Updates

പന്നിയെ അത്ര മോശക്കാരനാക്കേണ്ട…

പന്നിയെ അത്ര മോശക്കാരനാക്കേണ്ട…

ചിലരെങ്കിലും കളിയായോ കാര്യമായോ ഒക്കെ മറ്റുള്ളവരെ ‘പന്നീ’ എന്നു വിളിക്കാറുണ്ട്. അയാള്‍ അത്ര മോശക്കാരനാണ് എന്നാണ് ഈ വിളിയിലൂടെ നമ്മള്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ പന്നി മോശക്കാരനാണ് എന്ന ചിന്ത ഉപേക്ഷിച്ചോളൂ. മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ വരെ പന്നിക്കു കഴിയുമെന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തല്‍.

അമേരിക്കയിലെ ഒരു പറ്റം ശാസ്ത്രജ്ഞന്മാര്‍ പന്നിയുടെ ശരീരത്തില്‍ മനുഷ്യന്റെ പാന്‍ക്രിയാസ് വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ്. ഇത് വിജയമായാല്‍ മറ്റ് അവയവങ്ങളും ഇത്തരത്തില്‍ വളര്‍ത്തിയെടുത്ത് മനുഷ്യ ജീവന്‍ രക്ഷിക്കാം എന്നാണ് ഇവര്‍ കണക്കു കൂട്ടുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഈ ശാസ്ത്രജ്ഞര്‍ പന്നികളുടെ ഡിഎന്‍എയില്‍ ചെറിയ മാറ്റം വരുത്തി (ജെനറ്റിക് നീഷേ), മനുഷ്യന്റെ മൂലകോശങ്ങളെ (സ്‌റ്റെ സെല്‍സ്) പന്നിയുടെ ഗര്‍ഭപാത്രത്തിലേയ്ക്ക് ഇന്‍ജക്ട് ചെയ്യുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് രൂപപ്പെടുന്ന ഗര്‍ഭസ്ഥ ശിശുവിന്റെ പാന്‍ക്രിയാസ് ഏറെക്കുറേ മനുഷ്യന്റെ മൂലകോശങ്ങളാല്‍ നിര്‍മ്മിതമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. എങ്കിലും പരീക്ഷണത്തിന്റെ ഭാഗമായി ഇപ്പോഴത്തെ ഗവേഷണത്തില്‍ ഗര്‍ഭം 28 ദിവസത്തിനു ശേഷം അബോര്‍ട്ട് ചെയ്യും.

എന്നാല്‍ ഈ ഗവേഷണം തുടങ്ങിയ നാള്‍ മുതല്‍ വിവാദത്തിലാണ്. പാന്‍ക്രിയാസിനു പുറമെ മനുഷ്യന്റെ മൂലകോശം ഉപയോഗിച്ച്, ജനിക്കുന്ന പന്നിക്കുഞ്ഞിന്റെ തലച്ചോറും വികസിച്ചാല്‍ എന്തു ചെയ്യും എന്ന ചോദ്യമാണ് ഈ വിവാദത്തിനു പിന്നില്‍. എന്നാല്‍ ഈ വാദം ഗവേഷകര്‍ തള്ളിക്കളയുന്നുമുണ്ട്. പാന്‍ക്രിയാസ് പോലെ തലച്ചോര്‍ വളാന്‍ സാധ്യതയില്ല എന്നാണ് ഇവരുടെ മറുവാദം.

മനുഷ്യന്റെ അവയവങ്ങള്‍ വളര്‍ത്താന്‍ പന്നികളുടെ ശരീരം ഉത്തമമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ ഗവേഷണം വിജയമാകുകയാണെങ്കില്‍ പാന്‍ക്രിയാസിനു പുറമെ ഹൃദയം, കരള്‍, വൃക്കകള്‍, ശ്വാസകോശം, കോര്‍ണിയാസ് തുടങ്ങിയവയും ഇത്തരത്തില്‍ പന്നികളില്‍ നിന്നും വികസിപ്പിച്ചെടുക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഇവ മനുഷ്യരില്‍ വച്ചു പിടിപ്പിക്കാം.

Scroll To Top