Monday December 05, 2016
Latest Updates

ഡല്‍ഹിയിലെ ഐറിഷ് എംബസിയില്‍ നിന്നും വിസ ലഭ്യമാകാനുള്ള സമയക്രമം പുന:ക്രമീകരിച്ചു 

ഡല്‍ഹിയിലെ ഐറിഷ് എംബസിയില്‍ നിന്നും വിസ ലഭ്യമാകാനുള്ള സമയക്രമം പുന:ക്രമീകരിച്ചു 

ന്യൂ ഡല്‍ഹി :ഇന്ത്യയിലെ ഐറിഷ് എംബസിയില്‍ അപേക്ഷകള്‍ നല്‍കുമ്പോള്‍ നടപടിക്രമങ്ങള്‍ക്ക് വേണ്ടി വരുന്ന സമയം എത്രയാണെന്ന് നിജപ്പെടുത്തി ന്യൂ ദല്‍ഹിയിലെ ഐറിഷ് എംബസി പട്ടിക പുറത്തിറക്കി. ഈ വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന നടപടിക്രമങ്ങളുടെ വെളിച്ചത്തിലാണ് സമയക്രമം പുറത്തിറക്കിയിരിക്കുന്നത്. ഇതൊരു ഏകദേശ കണക്കുകളാണെന്നും അപേക്ഷേകള്‍ സമര്‍പ്പിക്കുന്ന സമയവും അതിന്റെ സങ്കീര്‍ണതയും അനുസരിച്ച് സമയക്രമത്തില്‍ മാറ്റം വരുമെന്നും എംബസി വെബ്‌സൈറ്റില്‍ പറയുന്നു.വിവിധ വി എഫ് എസ് സെന്ററുകളില്‍ കൂടിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഇത് ബാധകമാണ്. 

വിവിധ വിസാ അപേക്ഷകള്‍ക്ക് വേണ്ട സമയ ക്രമം താഴെ കൊടുക്കുന്നു 

ബിസിനസ് അല്ലെങ്കില്‍ കോണ്‍ഫറന്‍സ് വിസ: അഞ്ച് മുതല്‍ 10 വര്‍ക്കിംഗ് ഡേ

ഫാമിലി വിസിറ്റ് വിസ: 10 മുതല്‍ 15 വര്‍ക്കിംഗ് ഡേസ്

ടൂറിസ്റ്റ് വിസ: 10 വര്‍ക്കിംഗ് ഡേസ്

മറ്റെല്ലാ ഷോര്‍ട്ട് ടേം വിസ: അഞ്ച് മുതല്‍ 10 വപര്‍ക്കിംഗ് ഡേസ്

എംപ്ലോയ്‌മെന്റ് വിസ: 10 വര്‍ക്കിംഗ് ഡെയ്‌സ്:

ഐറിഷ് പൗരന്റെ ജീവിതപങ്കാളിക്ക് വിസ: 20 വര്‍ക്കിംഗ് ഡേസ്

യൂറോപ്യന്‍ യൂണിയന്‍ നാഷ്ണല്‍ വിസയുള്ള ആളുടെ ജീവിത പങ്കാളിക്ക് വിസ: 20 വര്‍ക്കിംഗ് ഡേസ്. 

ജോയിന്റ് സ്പൗസ് ഓര്‍ പേരന്റ് വിസ: 20 വര്‍ക്കിംഗ് ഡേസ്

പ്രായപൂര്‍ത്തിയായ കുട്ടികള്‍ അല്ലെങ്കില്‍ പേരന്റ് ഡിപ്പന്‍ഡെന്റ് വിസ: 12 ആഴ്ച്ച

സ്റ്റഡി: വിസ അഞ്ച് ആഴ്ച്ച
അപ്പീല്‍: നാല് മുതല്‍ ആറ് ആഴ്ച്ച വരെ. 

എംബസിയില്‍ അപേക്ഷ ലഭിക്കുന്ന തിയതി മുതലുള്ള ദിവസങ്ങളായിരിക്കും പരിഗണിക്കുന്നത്. യാത്രാ തിയതിക്ക് മുന്‍പ് കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറം എംബസിക്ക് സമര്‍പ്പിക്കുക എന്നത് അപേക്ഷകന്റെ ഉത്തരവാദിത്തമാണ്. വിസ ലഭിക്കാതെ എയര്‍ ടിക്കറ്റിനും മറ്റ് യാത്രാ സൗകര്യങ്ങള്‍ക്കും പണം നല്‍കരുതെന്ന് എംബസി നിര്‍ദ്ദേശിച്ചു.

Scroll To Top