Friday May 26, 2017
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ സൈക്കിള്‍ സവാരി സുഗമമാക്കും,പുതിയ സൈക്കിള്‍ പാതകള്‍ നിര്‍മ്മിക്കാനും പദ്ധതി 

ഡബ്ലിന്‍ നഗരത്തില്‍ സൈക്കിള്‍ സവാരി സുഗമമാക്കും,പുതിയ സൈക്കിള്‍ പാതകള്‍ നിര്‍മ്മിക്കാനും പദ്ധതി 

ഡബ്ലിന്‍:ഇനി രാജ്യ തലസ്ഥാനം സൈക്കിള്‍ യാത്രികര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടതാകുമോ?ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹാഗനെ മാതൃകയാക്കി സൈക്കിള്‍ സവാരി സുഗമമാക്കുന്നതിനായുള്ള പദ്ധതികള്‍ക്ക് അയര്‍ലണ്ടില്‍ ഒരുങ്ങുന്നു. സൈക്കിള്‍ യാത്രക്കാര്‍ക്കയി ‘ഗ്രീന്‍ വേവ്’ എന്ന പേരില്‍ പുതിയ ട്രാഫിക് ലൈറ്റ് സിസ്റ്റം ഒരുക്കുന്നതിനായുള്ള നടപടികള്‍ ഡബ്‌ളിന്‍ സിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
പാര്‍ക്ക് ഗേറ്റ് സ്ട്രീറ്റില്‍ നിന്നും 3 അരീന വരെയുള്ള ദൂരം സൈക്കിളില്‍ 12 മിനിറ്റു കൊണ്ട് സഞ്ചരിക്കാന്‍ വഴിയൊരുക്കുന്ന പദ്ധതി ഫിനഗേല്‍ കൗണ്‍സിലര്‍ പാഡി സ്മിത്താണ് അവതരിപ്പിച്ചത്. നിലവിലുള്ള സൈക്കിള്‍ റൂട്ടുകളില്‍ തുടര്‍ച്ചയായി പച്ച ലൈറ്റുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുക. സൈക്കിള്‍ യാത്രക്കാരന്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയെടുക്കുന്നതോടെ ഈ ലൈറ്റുകള്‍ ഒന്നാകെ പ്രകാശിക്കും. ഇത് സൈക്കിള്‍ യാത്രക്കാര്‍ക്ക് രാവിലേയും വൈകീട്ടുമുള്ള തിരക്കേറിയ സമയങ്ങളില്‍ സുഗമമായി യാത്രചെയ്യാന്‍ അവസരമൊരുക്കും .

ഭാവിയില്‍ ലിഫീയെയും ഡോഡറിനേയും ബന്ധിപ്പിക്കുന്ന സൈക്കിള്‍ പാതയില്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ അനുയോജ്യമായ ഏതെങ്കിലും പാതകളില്‍ സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്ന് കൗണ്‍സിലിന്റെ ട്രാഫിക് വിഭാഗം അറിയിച്ചു.സിറ്റി കൌണ്‍സില്‍ മേഖലകളില്‍ പുതിയ സൈക്കിള്‍ പാതകള്‍ രൂപീകരിക്കാനും പദ്ധതിയുണ്ട് 

Scroll To Top