Wednesday December 07, 2016
Latest Updates

ഡബ്ലിനില്‍ സൈക്കിള്‍ ട്രാക്കുകള്‍ക്കും പാര്‍ക്കിങ്ങിനും സൗകര്യമൊരുക്കി പൊതുവഴികള്‍ വന്നേക്കും

ഡബ്ലിനില്‍ സൈക്കിള്‍ ട്രാക്കുകള്‍ക്കും പാര്‍ക്കിങ്ങിനും സൗകര്യമൊരുക്കി പൊതുവഴികള്‍ വന്നേക്കും

ഡബ്ലിന്‍: ഡബ്ലിനില്‍ പാര്‍ക്കിങ് പ്രൊട്ടക്ടഡ് സൈക്കിള്‍ ലെയ്‌നുകള്‍ നിര്‍മ്മിക്കാന്‍ സൗത്ത് ഈസ്റ്റ് ഏരിയ കൗസിലര്‍മാരുടെ പദ്ധതി. മറ്റ് പല രാജ്യങ്ങളിലും ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. സൈക്കിളുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പ്രത്യേക ലെയിനുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്യുക.

ഫിനഗേല്‍ കൗസിലര്‍ ഡോ. പാഡി സ്മിത്ത് അടുത്ത മാസം ഈ പദ്ധതി ചര്‍ച്ചയ്ക്ക് വയ്ക്കും. മറ്റ് എട്ടു കൗസിലര്‍മാരും പദ്ധതിയെ പിന്തുണച്ചിട്ടുണ്ട്. പെംബ്രോക്‌സൗത്ത് ഡോക്ക് വാര്‍ഡിലാണ് പദ്ധതി ആദ്യം നടപ്പില്‍ വരുത്തുക.

ഇത്തരം സൈക്കിള്‍ ലെയ്‌നുകള്‍ നിര്‍മ്മിക്കുന്നത് സൈക്കിള്‍ യാത്രികര്‍ക്ക് സൗകര്യപ്രദമാകുമെന്നും, ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെുമാണ് കരുതുന്നത്. ഒമ്പതു കൗണ്‍സിലര്‍മാരുടെ പിന്തുണ ഇപ്പോള്‍ത്തന്നെ ലഭിച്ച സ്ഥിതിക്ക് പദ്ധതിക്ക് അനുമതി ലഭിക്കാന്‍ വിഷമമുണ്ടാവില്ല എന്നും കരുതുന്നു.

Scroll To Top