Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ ഭീതി വിരിച്ച് പുതിയ ക്രിമിനല്‍ ഗ്യാംഗ്

ഡബ്ലിനില്‍ ഭീതി വിരിച്ച് പുതിയ ക്രിമിനല്‍ ഗ്യാംഗ്

ഡബ്ലിന്‍: തലസ്ഥാനത്ത് സംഘടിതമായ കുറ്റകൃത്യങ്ങള്‍ നടത്തി വരുന്ന പുതിയ ക്രിമിനല്‍ ഗ്യാങ് ജനങ്ങളില്‍ ഭീതി നിറയ്ക്കുന്നു. വടക്കന്‍ ഡബ്ലിനിലെ ബാലിമണ്‍ താവളമാക്കി പ്രവര്‍ത്തിക്കുന്ന ഗ്യാങ് ‘ന്യൂ ഐ.എന്‍.എല്‍.എ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. 20ഓളം കുറ്റവാളികളാണ് സംഘത്തില്‍ അംഗങ്ങളായിരിക്കുന്നത്.

ഡബ്ലിനിലെ മറ്റൊരു പ്രധാന കുറ്റവാളിയായ ജെറാര്‍ഡ് മക്കിനുമായി അടുത്ത ബന്ധമാണ് പുതിയ ഗ്യാങ് പുലര്‍ത്തുന്നത്. മയക്കുമരുന്ന് ബിസിനസ്, പിടിച്ചുപറി, അനധികൃതമായി പണം പിരിക്കല്‍ എന്നിവയ്ക്കു പുറമെ നിയമവിധേയമായ മറ്റ് പല ബിസിനസുകളിലും ഇവര്‍ ഏര്‍പ്പെടുന്നതായാണ് വിവരം. ഗ്യാങ്ങിലുള്ളവരെ അറസ്റ്റ് ചെയ്ത് ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം തിരികെ നല്‍കാനുള്ള ശ്രമത്തിലാണ് ഗാര്‍ഡ.

കിനാന്‍, ഹച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ സ്വാധീനം കുറവായ ഗ്യാങ് വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായി വേരുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി 25ന് പിസ്റ്റള്‍, ബോംബ് എന്നിവ കൈവശം വച്ചതിന് അറസ്റ്റിലായ ഒരു പോളിഷ് പൗരനെ ചോദ്യം ചെയ്തതോടെയാണ് ഗ്യാങ്ങിനെപ്പറ്റിയുള്ള വിവരം ഗാര്‍ഡയ്ക്ക് ലഭിച്ചത്. പൈപ്പ് ബോംബുകള്‍ നിര്‍മ്മിച്ചതിന് എട്ടു വര്‍ഷത്തെ ജയില്‍വാസം വിധിച്ച ജൊനാഥന്‍ കോ (30) എന്നയാള്‍ ഈ ഗ്യാങ്ങിലെ പ്രധാന അംഗമാണ് എന്നും അറിയുന്നു.

Scroll To Top