Saturday December 03, 2016
Latest Updates

500 യൂറോയ്ക്ക് മേല്‍ വായ്പയെടുക്കുന്നവരെ ക്രഡിറ്റ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും 

500 യൂറോയ്ക്ക് മേല്‍ വായ്പയെടുക്കുന്നവരെ ക്രഡിറ്റ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും 

ഡബ്ലിന്‍:ഐറിഷ് സെന്‍ട്രല്‍ ബാങ്ക് 2018ഓടെ സെന്‍ട്രല്‍ ക്രഡിറ്റ് രജിസ്റ്റര്‍ (സിസിആര്‍) പുറത്തിറക്കും 
. രാജ്യത്തെ ഓരോ വ്യക്തിയേയുടെയും പണമിടപാടുകളെ സംബന്ധിച്ചും അവര്‍ക്ക് കൊടുക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചും വിശദ വിവരങ്ങളാണ് സിസിആറില്‍ രേഖപ്പെടുത്തുന്നത്.

201618 കാലയളവില്‍ തന്ത്രപ്രധാനമായ പദ്ധതികളാണ് ബാങ്ക് നടപ്പിലാക്കുന്നത്. ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ഉപഭോക്താക്കളുടെ സാമ്പത്തിക ശേഷി കാണിക്കുന്ന ക്രെഡിറ്റ് രജിസ്റ്റര്‍ തയാറാക്കുകയാണ് ഇവയില്‍ പ്രധാനപ്പെട്ടത്.500 യൂറോയ്ക്ക് മുകളിലുള്ള വായ്പകളെകുറിച്ചുള്ള വിവരങ്ങള്‍ രജിസ്റ്ററില്‍ ചേര്‍ക്കുന്നതിനായി പണമിടപാടുകാരന്‍ വ്യക്തിഗത, വായ്പാ വിവരങ്ങള്‍ ബാങ്കില്‍ ഹാജരാക്കണം.

2,000 യുറോയ്ക്ക് മുകളിലുള്ള വായ്പകള്‍ക്കുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ പണമിടപാടുകാരന്‍ സിസിആര്‍ പരിശോധിക്കണം. കടമെടുക്കുന്നയാള്‍ക്ക് ഏപ്പോള്‍ വേണമെങ്കിലും തങ്ങളുടെ വായ്പയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സിസിആറില്‍ നിന്ന് ലഭ്യമാകും. സാമ്പത്തിക നടപടികളുടെ ഭാഗമായി ക്രഡിറ്റ് രജിസ്റ്റര്‍ തയാറാക്കുന്നതിനായി 2013ല്‍ ആണ് സര്‍ക്കാര്‍ പദ്ധതിയിട്ടത്. ജീവനക്കാരുടെ വിഭവ ശേഷി കൂട്ടുന്നതിനായി പുതിയ ഹെഡ് ഓഫീലേക്ക് ഇവരെ മാറ്റുന്നതിനും സെന്‍ട്രല്‍ ബാങ്കിനു പദ്ധതിയുണ്ട്. യൂറോപ്യന്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ അടുത്ത മൂന്നു വര്‍ഷത്തില്‍ വിവിധ പദ്ധതികളും നടപ്പിലാക്കുന്നതിനും ബാങ്ക് ലക്ഷ്യമിടുന്നു.

Scroll To Top