Wednesday January 24, 2018
Latest Updates

ഭീകരാക്രമണത്തെ ചെറുക്കാന്‍ അയര്‍ലണ്ട്-ഇംഗ്ലണ്ട് ധാരണ,ഐ എസ് ഭീഷണികളെ നേരിടാനുള്ള ഐക്യം

ഭീകരാക്രമണത്തെ ചെറുക്കാന്‍ അയര്‍ലണ്ട്-ഇംഗ്ലണ്ട് ധാരണ,ഐ എസ് ഭീഷണികളെ നേരിടാനുള്ള ഐക്യം

ഡബ്ലിന്‍:വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം പോലുള്ള ഭീകരക്രമണങ്ങള്‍ക്ക് തടയിടാന്‍ അയര്‍ലണ്ടും ഇംഗ്ലണ്ടും സംയുക്തമായി പ്രവര്‍ത്തിക്കും. ഐറിഷ് എയര്‍ സ്പേസില്‍ വച്ച് ഏതെങ്കിലും വിമാനം തട്ടിയെടുക്കപ്പെടുകയാണെങ്കില്‍, ഇംഗ്ലണ്ടിന്റെ ആര്‍.എ.എഫ് ടോര്‍ണാഡോ ജെറ്റുകള്‍ ഉപയോഗിച്ച് അതിനെ വെടിവച്ചിടാന്‍ കഴിയും. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി.

ധാരണ പ്രകാരം അയര്‍ലണ്ടിന്റെ ആകാശത്ത് നടക്കുന്ന ഏത് ഭീകരപ്രവര്‍ത്തനത്തെയും നേരിടാന്‍ ഇംഗ്ലണ്ടിന്റെ വ്യോമസേനയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പ്രതിരോധവകുപ്പ് വിസമ്മതിച്ചു.

താരതമ്യേനെ കുറഞ്ഞ സൈനിക ശക്തിയുള്ള രാജ്യം എന്ന നിലയില്‍ ഐ എസിന്റെ അടക്കമുള്ള ഭീഷണികളെ നേരിടാനുള്ള മുന്‍കൂര്‍ തയാറെടുപ്പായാണ് ഈ കരാറിനെ അന്താരാഷ്ട്രവിദഗ്ദര്‍ വിലയിരുത്തുന്നത്.

Scroll To Top