Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ശുഭ വാര്‍ത്ത 

അയര്‍ലണ്ടില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ശുഭ വാര്‍ത്ത 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. രാജ്യത്ത് 28500ലധികം കടമുറികള്‍ ഒഴിഞ്ഞുകിടക്കുന്നതായി ജിയോ ഡയറക്ടറി സര്‍വെ. മുന്‍വര്‍ഷത്തെക്കാള്‍ കൂടുതലാണിത്. രാജ്യത്തെ നാല് പ്രവിശ്യകളിലും ഇത്രയധികം കോമേഷ്യല്‍ സ്ഥാപനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നത് ഇതാദ്യമായാണ്.കണക്റ്റിലാണ് കൂടുതല്‍ കടമുറികള്‍ ഉള്ളത്.കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കോമേഷ്യല്‍ കെട്ടിടങ്ങള്‍ക്ക് വിലയും വാടകയും കുറയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

2014ലെ അവസാന പാദത്തില്‍ കമേഴ്ഷ്യല്‍ വേക്കന്‍സികള്‍ 12.8 ശതമാനമായി ഉയര്‍ന്നു. വിപണിയിലെ തകര്‍ച്ചയാണ് ഇത്രയും കടമുറികള്‍ ഉപയോഗശൂന്യമായി കിടക്കാന്‍ കാരണമായി പറയപ്പെടുന്നത്.

ഗാല്‍വെ, ലിമെറിക്, ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലും ഇഷ്ടംപോലെ കടമുറികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഡബ്ലിനിലാണ് ഏറ്റവും കൂടുതല്‍ ചെറുകിട വ്യാപാരത്തിനാവശ്യമായ കടമുറികളുള്ളത്. ഉപയോഗിക്കുന്നതും അല്ലാത്തതുമായ 9100 കടമുറികള്‍ ഇവിടെയുണ്ട്. 

ആന്‍ പോസ്റ്റിന്റെ ജിയോ ഡയറക്ടറിയാണ് അയര്‍ലന്‍ഡിലെ കമേഴ്ഷ്യല്‍, റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

Scroll To Top