Sunday December 04, 2016
Latest Updates

‘കൊഹ്‌ലിയെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കുന്ന ആളായിരിക്കണം പുതിയ പരിശീലകന്‍’

‘കൊഹ്‌ലിയെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കുന്ന ആളായിരിക്കണം പുതിയ പരിശീലകന്‍’

കളിക്കളത്തിലും പുറത്തും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഇന്ത്യന്‍ ഉപനായകന്‍ വിരാട് കൊഹ്‌ലിയെ നിലയ്ക്ക് നിര്‍ക്കാന്‍ ശക്തനായ കോച്ചിനെയാണ് ടീമിന് വേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിങ് ബേദി. ദീര്‍ഘകാലം ടീമിനായി കളിക്കണമെന്ന് കോഹ്ലിക്ക് ആഗ്രഹമുണ്ടെങ്കില്‍ സ്വഭാവം നിയന്ത്രിക്കണമെന്നും ക്രിക്കറ്റ് കബഡിയോ ഖോഖോയോ അല്ലെന്നും ബേദി പറഞ്ഞു. ഇന്ത്യയുടെ നിലവിലെ പരിശീലകന്‍ ഡങ്കന്‍ ഫഌച്ചറിന്റെ കാലാവധി അവസാനിക്കുകയും ബിസിസിഐ പുതിയ പരിശീലകനെ തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബേദിയുടെ പ്രസ്താവന.

കോഹ്‌ലിയെ നിര്‍മ്മിച്ചത് മാധ്യമങ്ങളാണെന്നും അവര്‍ തന്നെ കോഹ്ലിയെ തകര്‍ക്കും. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും വികാരങ്ങളെ നിയന്ത്രിക്കാന്‍ കൊഹ്‌ലി പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്ത്യന്‍ കോച്ചിന്റെ സ്ഥാനത്തേക്ക് ഒരു പേര് നിര്‍ദ്ദേശിക്കാന്‍ അദ്ദേഹം തയാറായില്ല. കോച്ചിനെ തീരുമാനിക്കേണ്ടത് ബിസിസിഐയാണ് അവരുടെ ജോലിയില്‍ അഭിപ്രായം പറയാനില്ലെന്ന നിലപാടായിരുന്നു ബേദിയുടേത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മുതിര്‍ന്ന താരം ഹര്‍ഭജന്‍ സിംഗിനെ ഉള്‍പ്പെടുത്തിയ ടീം സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനത്തെ ബേദി വിമര്‍ശിച്ചു.

Scroll To Top