Thursday January 18, 2018
Latest Updates

കോര്‍ക്ക് സിറ്റിസണ്‍ഷിപ്പ് സെറിമണി :ഇന്ത്യക്കാരുള്‍പ്പെടെ 845 പേര്‍ ഐറിഷ് പൌരത്വം സ്വീകരിച്ചു

കോര്‍ക്ക് സിറ്റിസണ്‍ഷിപ്പ് സെറിമണി :ഇന്ത്യക്കാരുള്‍പ്പെടെ 845 പേര്‍ ഐറിഷ് പൌരത്വം സ്വീകരിച്ചു

കോര്‍ക്ക് : ഇന്ത്യക്കാരുള്‍പ്പെടെ 845 വിദേശികള്‍ ഐറിഷ് പൌരത്വം സ്വീകരിച്ചു. കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സിറ്റിസന്‍ഷിപ്പ് സെറിമണിയില്‍ വച്ചാണ് പൌരത്വം നല്‍കിയത്. അയര്‍ലണ്ട് എല്ലാവരെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്ന രാജ്യമാണെന്ന് പൌരത്വം വിതരണം ചെയ്തു കൊണ്ട് ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡ് പറഞ്ഞു. അയര്‍ലണ്ടില്‍ അനന്തമായ സാധ്യതകളാണ് പുതിയ പൗരന്മാരെ കാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഇപ്പോള്‍ നിങ്ങളും ഐറിഷാണ്.ഇവിടുത്തെ അനന്തമായ സാധ്യതകള്‍ നിങ്ങള്‍ക്ക് കൂടിയുള്ളതാണ്.നാളെ നിങ്ങളുടെ മക്കളോ കൊച്ചു മക്കളോ അയര്‍ലണ്ടിലെ ജസ്റ്റിസ് മന്ത്രിയോ പ്രസിഡന്റോ പോലും ആകാന്‍ സാധ്യതയുണ്ടെന്നും പുതിയ പൗരന്മാരെ പൌരകളെയും അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പൌരത്വം സ്വീകരിച്ച 845 പേര്‍ കൂടി ചേരുമ്പോള്‍ നാച്ചുറലൈസേഷന്‍ നിരക്കില്‍ അയര്‍ലണ്ട് ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഉയര്‍ന്നു.88 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പൌരത്വം സ്വീകരിച്ചത്.

Scroll To Top