Friday December 09, 2016
Latest Updates

ക്രിസ്തുമസ് സമ്മാനമായി അയര്‍ലണ്ടില്‍ ഭൂമി സ്വന്തമാക്കാന്‍ അവസരം..!

ക്രിസ്തുമസ് സമ്മാനമായി അയര്‍ലണ്ടില്‍ ഭൂമി സ്വന്തമാക്കാന്‍ അവസരം..!

 

  • ബെല്‍ഫാസ്റ്റ്: ഇത്തവണ ക്രിസ്തുമസ് സമ്മാനമായി നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ ഒരു തുണ്ട് ഭൂമി സ്വന്തമാക്കാന്‍ അവസരം. അയര്‍ലണ്ടിലെ ഏറ്റവും മനോഹരമായ ലാന്‍ഡ്‌സ്‌കെയ്പ്പുള്ള ആന്റ്രിമിലെ എമാറാള്‍ഡ് ഹെറിറ്റേജിലാണ് സ്ഥലം സ്വന്തമാക്കാന്‍ അവസരമുള്ളത്. മൂന്ന് അളവുകളിലാണ് സ്ഥലം ലഭിക്കുക. 1, 4, 9 ചതുരശ്ര അടികളിലാണ് സ്ഥലം ലഭിക്കുക.

സ്ഥലം രൂപമാറ്റം ചെയ്യുകയോ നശിപ്പിക്കുകായി ചെയ്യില്ലെന്ന വ്യവസ്ഥയിലാണ് സ്ഥലം ലഭിക്കുക. 50 ഡോളര്‍ മുതല്‍ 150 ഡോളര്‍ വരെയാണ് സ്ഥലത്തിന്റെ വില. എമറാള്‍ഡ് ഹെറിറ്റേജില്‍ സ്ഥലം സ്വന്തമാക്കുന്നവര്‍ക്ക് ഔദ്യോഗിക രജിസ്‌ട്രേഷന്‍ സംബന്ധിച്ച അറിയിപ്പും ഒരു ആമുഖ കത്തും ലഭിക്കും. കൂടാതെ സ്ഥലം വില്പ്പനയുടെ നിയമപരമായ സര്‍ട്ടിഫിക്കറ്റും സ്ഥലം ലോക്കേറ്റ് ചെയ്യാനുള്ള ജിപിഎസ് സംവിധാനവും ലഭിക്കും.

സ്ഥലത്തിന്റെ എ3 വലുപ്പത്തിലുള്ള മാപ്പും ഉടമയ്ക്ക് ലഭിക്കും. സ്ഥലത്തിന്റെ ചരിത്രവും വിവരണങ്ങളും അടങ്ങുന്ന ചെറുകുറിപ്പും ലഭിക്കും.എമറാള്‍ഡ് ഹെറിറ്റേജ് സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ചെറിയ പ്ലോട്ടുകളായി വില്ക്കുന്നത്. എമറാള്‍ഡ് ഹെറിറ്റേജ് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാണ്
ഡബ്ലിന്‍: ഇത്തവണ ക്രിസ്തുമസ് സമ്മാനമായി നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ ഒരു തുണ്ട് ഭൂമി സ്വന്തമാക്കാന്‍ അവസരം. അയര്‍ലണ്ടിലെ ഏറ്റവും മനോഹരമായ ലാന്‍ഡ്‌സ്‌കെയ്പ്പുള്ള ആന്റ്രിമിലെ എമാറാള്‍ഡ് ഹെറിറ്റേജിലാണ് സ്ഥലം സ്വന്തമാക്കാന്‍ അവസരമുള്ളത്. മൂന്ന് അളവുകളിലാണ് സ്ഥലം ലഭിക്കുക. 1, 4, 9 ചതുരശ്ര അടികളിലാണ് സ്ഥലം ലഭിക്കുക.

സ്ഥലം രൂപമാറ്റം ചെയ്യുകയോ നശിപ്പിക്കുകായി ചെയ്യില്ലെന്ന വ്യവസ്ഥയിലാണ് സ്ഥലം ലഭിക്കുക. 50 ഡോളര്‍ മുതല്‍ 150 ഡോളര്‍ വരെയാണ് സ്ഥലത്തിന്റെ വില. എമറാള്‍ഡ് ഹെറിറ്റേജില്‍ സ്ഥലം സ്വന്തമാക്കുന്നവര്‍ക്ക് ഔദ്യോഗിക രജിസ്‌ട്രേഷന്‍ സംബന്ധിച്ച അറിയിപ്പും ഒരു ആമുഖ കത്തും ലഭിക്കും. കൂടാതെ സ്ഥലം വില്പ്പനയുടെ നിയമപരമായ സര്‍ട്ടിഫിക്കറ്റും സ്ഥലം ലോക്കേറ്റ് ചെയ്യാനുള്ള ജിപിഎസ് സംവിധാനവും ലഭിക്കും.

സ്ഥലത്തിന്റെ എ3 വലുപ്പത്തിലുള്ള മാപ്പും ഉടമയ്ക്ക് ലഭിക്കും. സ്ഥലത്തിന്റെ ചരിത്രവും വിവരണങ്ങളും അടങ്ങുന്ന ചെറുകുറിപ്പും ലഭിക്കും.
എമറാള്‍ഡ് ഹെറിറ്റേജ് സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ചെറിയ പ്ലോട്ടുകളായി വില്ക്കുന്നത്. എമറാള്‍ഡ് ഹെറിറ്റേജ് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാണ്

Scroll To Top