Tuesday December 06, 2016
Latest Updates

ഡബ്ലിനിലെ പാര്‍നല്‍ സ്ട്രീറ്റില്‍ ചൈനീസ് ഗേറ്റ് സ്ഥാപിച്ചേക്കും,ഗാന്ധി റോഡ് വിസ്മൃതിയില്‍

ഡബ്ലിനിലെ പാര്‍നല്‍ സ്ട്രീറ്റില്‍ ചൈനീസ് ഗേറ്റ് സ്ഥാപിച്ചേക്കും,ഗാന്ധി റോഡ് വിസ്മൃതിയില്‍

ഡബ്ലിന്‍:ഡബ്ലിനിലെ പാര്‍നല്‍ സ്ട്രീറ്റില്‍ ചൈനീസ് ഗേറ്റ് സ്ഥാപിക്കുന്നതിനായി കോടതിയില്‍ ഹര്‍ജി. ചൈന ചൗണ്‍ എന്നാണ് ഈ സ്ട്രീറ്റ് ഗൂഗിള്‍ മാപ്പിലടക്കം അറിയപ്പെടുന്നത്. ചൈനീസ് 2017ലെ പുതുവര്‍ഷത്തില്‍ ഗേറ്റ് ഉദ്ഘാടനം ചെയ്യാനാണ് ഹര്‍ജി നല്‍കിയിവര്‍ ഉദ്ദേശിക്കുന്നത്.

ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരിസ്, ആംസ്റ്റര്‍ഡാം തുടങ്ങിയ നഗരങ്ങളില്‍ ചൈനക്കാര്‍ കൂട്ടമായി താമസിക്കുന്ന ചൈന ടൗണുകളില്‍ ഇത്തരം ഗേറ്റുകളുണ്ട്. പരമ്പരാഗത ചൈനീസ് ശൈലിയിലാണ് ഗേറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

പാര്‍നല്‍ സ്ട്രീറ്റില്‍ ഗേറ്റ് നിര്‍മ്മിക്കുന്നത് ടൂറിസ്റ്റുകളെ ധാരാളമായി ഇവിടേയ്ക്ക് ആകര്‍ഷിക്കുമെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. ചൈനയുമായുള്ള ബന്ധത്തിന് ഇതുവഴി ആഴം വര്‍ദ്ധിക്കുമെന്നും ഇവര്‍ പറയുന്നു. ചൈന ടൗണ്‍ എളുപ്പത്തില്‍ തിരിച്ചറിയാമെന്നു പറഞ്ഞ് പലരും ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

മഹാത്മാഗാന്ധിയുടെ പേരില്‍ ഡബ്ലിനിലെ ഒരു റോഡിന് പേര് നല്‍കുമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലെ നാമകരണ സമിതി കമ്മിറ്റി ചെയര്‍മാന്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് അറിയിച്ചിരുന്നെങ്കിലും ഭരണസമിതി മാറിയതോടെ പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ല.

Scroll To Top