Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ പുതിയ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സെന്റ് ജെയിംസസ് മേഖലയില്‍ തന്നെ,രൂപരേഖയായി

അയര്‍ലണ്ടില്‍ പുതിയ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സെന്റ് ജെയിംസസ് മേഖലയില്‍ തന്നെ,രൂപരേഖയായി

ഡബ്ലിന്‍: കുട്ടികളുടെ ആരോഗ്യരംഗത്ത് പുത്തന്‍ ചുവടുവെപ്പുമായി അയര്‍ലണ്ട്. ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ പരിസരത്ത് പുതിയ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് ഇന്നലെ അധികൃതര്‍ പ്രഖ്യാപിച്ചു. വരുന്ന സമ്മറില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് ഉദ്ദേശ്യം. 2019ല്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 650 മില്ല്യണ്‍ യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഹോസ്പിറ്റല്‍ എവിടെ സ്ഥാപിക്കണമെന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നിലനില്‍ക്കുന്ന തര്‍ക്കം മറികടന്നാണ് ഇപ്പോഴത്തെ തീരുമാനത്തിലേയ്ക്ക് അധികൃതര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ തീരുമാനം നിരാശാജനകവും ദുഃഖകരവുമാണെന്നാണ് ജാക്ക് ആന്‍ഡ് ജില്‍ ചില്‍ഡ്രണ്‍സ് ഫൗണ്ടേഷന്‍ സ്ഥാപകനായ ജൊനാഥന്‍ ഇര്‍വിന്‍ പ്രതികരിച്ചത്. സെന്റ് ജെയിംസ് ഹോസ്പിറ്റലിനു സമീപമല്ല, കോണോളിയിലാണ് ചില്‍ഡ്രണ്‍സ് ഹോസ്പിറ്റല്‍ സ്ഥാപിക്കേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികള്‍ക്ക് അതാകും സൗകര്യപ്രദമെന്നും അദ്ദേഹം പറയുന്നു.

സെന്റ് ജെയിംസില്‍ ഹോസ്പിറ്റല്‍ സ്ഥാപിക്കാനുള്ള തീരുമാനം തെറ്റാണെന്ന് കോണോളി ഫോര്‍ കിഡ്‌സ് ഹോസ്പിറ്റല്‍ ലോബി ഗ്രൂപ്പും പ്രതികരിച്ചു. തീരുമാനം മാറ്റാനായി സര്‍ക്കാരിനെ സമീപിക്കുമെന്നും വക്താക്കള്‍ പറഞ്ഞു

Scroll To Top