Tuesday June 27, 2017
Latest Updates

കന്യാസ്ത്രീകള്‍ക്ക് ഡബ്ലിനിലെ പുതിയ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ വിട്ടുകൊടുക്കുന്നതിനെതിരെ പ്രക്ഷോഭം തെരുവിലേക്ക്

കന്യാസ്ത്രീകള്‍ക്ക് ഡബ്ലിനിലെ പുതിയ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ വിട്ടുകൊടുക്കുന്നതിനെതിരെ പ്രക്ഷോഭം തെരുവിലേക്ക്

ഡബ്ലിന്‍ :സെന്റ് വിന്‌സന്റ്‌സ് ആശുപത്രിയോട് ചേര്‍ന്ന് ആരംഭിക്കുന്ന പുതിയ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിലീജിയസ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓര്‍ഗനൈസേഷന്റെ ഉടമസ്ഥതയ്ക്ക് വിട്ടുകൊടുക്കുന്നതിനെതിരായ പ്രതിഷേധം തെരുവിലേക്ക്.കുട്ടികളുടെ ആശുപത്രി അനുവദിച്ചതിനെച്ചൊല്ലിയുള്ള വിവാദം നേരത്തേ തന്നെ ചൂടുപിടിച്ചിരുന്നു.ആശുപത്രിയുടെ ഉടമസ്ഥാവകാശം സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിക്കു നല്‍കിയതു ചോദ്യം ചെയ്ത് മഗ്ദലനേ ലോണ്‍ട്രി സര്‍വൈവേഴ്സ് പ്രക്ഷോഭവുമായി കളത്തിലിറങ്ങിയത്.
വിഷയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി സൈമണ്‍ ഹാരീസ് പാലിക്കുന്ന മൗനത്തെ പ്രക്ഷോഭകര്‍ ചോദ്യം ചെയ്തു.ആശുപത്രി കന്യാസ്ത്രീയ്ക്ക് വിട്ടുകൊടുക്കുന്നതിനെ അനുകൂലിക്കുന്ന പ്രശ്നമില്ലെന്നും അവര്‍ അസന്ദിഗ്ദമായി പ്രഖ്യാപിച്ചു.മഗ്ദലനാ സ്ത്രീകളുടെയോ കുട്ടികളുടെയോ മാത്രം പ്രശ്നമല്ല. നാളത്തെ തലമുറയിലെ സ്ത്രീകളുടെ കുട്ടികളുടെയും പ്രശ്നമാണെന്നു പ്രക്ഷോഭക ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്റ്റീവന്‍ ഒ റിയോര്‍ഡന്‍ വ്യക്തമാക്കി.ഇത്തരം സംഗതികളില്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിക്ക് എന്ത് റോളാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഇതിനിടെ, ലേബര്‍ പാര്‍ടി നേതാവ് ബ്രണ്ടന്‍ ഹൗളിനും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നു.ആശുപത്രിയുടെ ഉടമസ്ഥതയുടെ കാര്യത്തില്‍ കന്യാസ്ത്രീകള്‍ ഇത്ര വാശി പിടിക്കുന്നതെന്തിനാണെന്നു മുന്‍ ആരോഗ്യ മന്ത്രി ചോദിക്കുന്നു.ഇത്രയും വലിയൊരു തുക (300 മില്ല്യണ്‍) എന്തിനാണ് സ്വകാര്യ ഗ്രൂപ്പിന് നല്‍കുന്നതെന്നും അദ്ദേഹം ആരാഞ്ഞു.

വര്‍ക്കേഴ്സ് പാര്‍ടി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രക്ഷോഭരംഗത്തുണ്ട്.വര്‍ക്കേഴ്സ് പാര്‍ടി കൗണ്‍സിലര്‍ ഐലിസ് റ്യാന്‍ നേതൃത്വം നല്‍കുന്ന പ്രതിഷേധ പരിപാടിയില്‍ ഗര്‍ഭഛിദ്ര അവകാശ കാംപെയിന്‍,പേരന്റ്സ് ഫോര്‍ ചോയിസ് എന്നീ സംഘടനകളും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്.ഏതായാലും വരും നാളുകളില്‍ ആശുപത്രിയും പ്രക്ഷോഭവും വാര്‍ത്തകളില്‍ നിറയുമെന്നാണ് സൂചന.

Scroll To Top