Monday July 24, 2017
Latest Updates

മെറ്റേണിറ്റി ആശുപത്രി കന്യാസ്ത്രികള്‍ക്ക് തന്നെ; നിലപാടിലുറച്ച് ആരോഗ്യമന്ത്രി

മെറ്റേണിറ്റി ആശുപത്രി കന്യാസ്ത്രികള്‍ക്ക് തന്നെ; നിലപാടിലുറച്ച് ആരോഗ്യമന്ത്രി

ഡബ്ലിന്‍ : സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിക്കനുവദിച്ച മെറ്റേണിറ്റി ആശുപത്രിയുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരീസ്.സെന്റ് വിന്‍സെന്റ് ആശുപത്രി ഗ്രൂപ്പ് ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

സെന്ട് വിന്‍സന്റ്‌സ് നിര്‍ദിഷ്ട ആശുപത്രി പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പ്രത്യാശിച്ചു.സെന്റ് വിന്‍സന്റ് ഹോസ്പിറ്റല്‍ കാംപസ് മാത്രമാണ് മുതിര്‍ന്നവര്‍ക്കുള്ള ഏക ആരോഗ്യ പഠന കേന്ദ്രം.അതുതന്നെയാണ് നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റലിന് ഏറ്റവും അനുയോജ്യമാക്കുന്നതും.മുന്‍പുണ്ടായിരുന്ന നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റല്‍ മാനേജ്മെന്റും, സെന്റ് വിന്‍സന്റുമായുള്ള ഇതു സംബന്ധിച്ച കരാര്‍ കഴിഞ്ഞ നവംബറില്‍ നിലവില്‍വന്നതാണ്.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്ലാന്‍ പരിഷ്‌കരിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.പൂര്‍ണമായ ചികില്‍സാ സ്വാതന്ത്ര്യമാണ് ആശുപത്രിക്ക് ലഭിക്കുക.മതപരമായ യാതോരു പരിഗണനയോ ഇടപെടലുകളോ കന്യാസ്ത്രീകളുടെ ഭാഗത്തു നിന്നും ഉണ്ടാവില്ല.

കന്യാസ്ത്രീകള്‍ സെന്റ് വിന്‍സെന്റ് ഗ്രൂപ്പിലെ ഷെയര്‍ ഹോള്‍ഡേഴ്സ് മാത്രമാണ്.ഹോള്‍സ് സെന്റ്,സെന്റ് വിന്‍സന്റ് എന്നിവയുമായുള്ള ചര്‍ച്ചകള്‍ക്ക് കിയേരണ്‍ മള്‍വെയാണ് നേതൃത്വം നല്‍കിയതെന്ന് മന്ത്രി ഹാരീസ് വെളിപ്പെടുത്തി.സെന്റ് വിന്‍സന്റ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ബോര്‍ഡ് ഉടന്‍ തന്നെ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെന്റ്ആ വിന്‍സെന്റ്സിന്റെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ലേബര്‍പാര്‍ട്ടി നേതാവ് അലന്‍ കെല്ലിയുടെ ആവശ്യം മന്ത്രി തള്ളിക്കളഞ്ഞു.ഭൂമി സൗജന്യമായി വിട്ടുകിട്ടുമ്പോള്‍ അതിന്റെ ആവശ്യമെന്താണെന്നും മന്ത്രി ചോദിച്ചു.

Scroll To Top