Tuesday February 21, 2017
Latest Updates

ലോംഗ്ഫോര്‍ഡിലും ലീമറിക്കിലും സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചാപ്ല്യന്‍മാര്‍ നിയമിതരായി

ലോംഗ്ഫോര്‍ഡിലും ലീമറിക്കിലും സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചാപ്ല്യന്‍മാര്‍ നിയമിതരായി

ഡബ്ലിന്‍:അയര്‍ലണ്ടിലെ സീറോ മലബാര്‍ ചാപ്ലൈന്‍സിയുടെ പത്താം വര്‍ഷം ആചരിക്കുന്ന ഈ അവസരത്തില്‍ പുതിയ രണ്ട് വൈദികരുടെ സേവനംകൂടി സഭക്ക് ലഭിക്കുന്നു. അര്‍ദ്ദ(ലോങ്‌ഫോര്‍ഡ്) രൂപതയിലെ ലോംഗ് ഫോര്‍ഡ് കത്തിഡ്രലില്‍ സേവനം ചെയ്യാന്‍ കേരളത്തിലെ MCBS മിഷനറി സഭാംഗമായ ഫാ. റെജി കുരിയനെ ബിഷപ്പ് ഫ്രാന്‍സിസ് ഡഫി നിയമിച്ചു. ലോങ്ഫോര്‍ഡ് ഏരിയയിലെ സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകളും നടത്തുവാന്‍ നിദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടാണ് അദ്ദേഹത്തെ ചാപ്ലിന്‍ ആയി നിയമിച്ചിരിക്കുന്നത്. പാലാ രൂപതയിലെ മാന്‍വെട്ടം ഇടവകാംഗമായ ഫാ. റെജി, MCBS സഭയുടെ പൂന സോളാപ്പൂര്‍ സെന്റ് ജോസഫ്സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ഠിച്ചുവരവേയാണ് പുതിയ സേവന മേഖലയായ ലോംഗ്ഫോഡില്‍ എത്തിയിരിക്കുന്നത്.

ലീമറിക്ക് രൂപതയിലേക്കാണ് ഫാ. റോബിന്‍ തോമസിനെ നിയമിച്ചിരിക്കുന്നത്. ലീമറിക്ക് ഏരിയയിലെ സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകളും നടത്തുവാന്‍ നിദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടാണ് ബിഷപ്പ് ബ്രണ്ടന്‍ ലീഹി ഫാ.റോബിനെ ചാപ്ലിന്‍ ആയി നിയമിച്ചിരിക്കുന്നത്. കാഞ്ഞിരപ്പിള്ളി സ്വദേശി ആയ ഫാ. റോബിന്‍ ,തക്കല സീറോ മലബാര്‍ രൂപതയില്‍ സേവനം ചെയ്തുവരവേയാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.

ചാപ്ലൈന്‍മാരായി നിയമിക്കപ്പെട്ട ഫാ. റെജി കുരിയന്‍ , ഫാ. റോബിന്‍ തോമസ് എന്നിവര്‍ക്ക് സ്‌നേഹപൂര്‍വ്വകമായ സ്വാഗതവും പ്രാര്‍ത്ഥനാശംസകളും നേരുന്നതായി അയര്‍ലന്‍ഡ് സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ അറിയിച്ചു. ലോങ്ഫോര്‍ഡ്,ലീമറിക്ക് മെത്രാന്മാര്‍ക്ക് സീറോ മലബാര്‍ സഭാമക്കളോടുള്ള പിതൃതുല്യമായ വാത്സല്യത്തിന് സഭയുടെ ആദരവും നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
വാര്‍ത്ത : കിസ്സാന്‍ തോമസ് PRO

Scroll To Top