Wednesday December 07, 2016
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ല്യന്‍ നാളെ എത്തും,ഫാ.മനോജ് പൊന്‍കാട്ടിലിനു യാത്രാമംഗളം നേര്‍ന്ന് സഭാ സമൂഹം 

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ല്യന്‍ നാളെ എത്തും,ഫാ.മനോജ് പൊന്‍കാട്ടിലിനു യാത്രാമംഗളം നേര്‍ന്ന് സഭാ സമൂഹം 

ഡബ്ലിന്‍:ആഗോള സിറോ മലബാര്‍ സഭയുടെ പ്രവാസി കാര്യാലയം ഡബ്ലിന്‍ സഭയുടെ പുതിയ ചാപ്ലിനായി ഫാ . ആന്റണി ചീരംവേലില്‍ MST യെ നിയമിച്ചു. ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2.50 ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന പുതിയ ഇടയന് ഡബ്ലിന്‍ സിറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വരവേല്‍പ്പ് നല്‍കും.
മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന ഫാ. മനോജ് പൊന്‍കാട്ടിലിന് സഭാ സമൂഹം യാത്രാമംഗളം നേര്‍ന്നു.ഇന്ന് 11.30 ന് താലയിലെ പ്രീസ്റ്റ്‌സ് റസിഡന്‍സില്‍ നിന്നും ഫാ.മനോജ് പുതിയ സേവനകേന്ദ്രത്തിലേയ്ക്ക് യാത്രയാകും . 

മിഷനറീസ് ഓഫ് സെന്റ് തോമസ് (M S T ) സഭാ0ഗമായ ഫാ.ആന്റണി ചീരംവേലി ചങ്ങനാശ്ശേരി കുറുമ്പനാടം ഇടവകാംഗമാണ്.ഇതേ വരെ തക്കല രൂപതയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.മുമ്പ് സൌത്ത് ആഫ്രിക്കയിലും സേവനം അനുഷ്ട്ടിച്ചിരുന്നു 

വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ )

വൈകികിട്ടിയത്….

സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ല്യന്‍ ഫാ.ആന്റണി ചീരംവേലി നാളെ(വെള്ളിയാഴ്ച)രാവിലെയെ ഡബ്ലിനില്‍ എത്തി ചേരുകയുള്ളൂവെന്ന് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ പി ആര്‍ ഓ അറിയിച്ചു.ഫാ.ആന്റണിയ്ക്ക് അബുദാബിയില്‍ നിന്നുള്ള കണക്ഷന്‍ വിമാനം ലഭ്യമാവാതിരുന്നതിനാലാണ് ഇത്.ഇന്ന് 2.50 ന് പുതിയ ചാപ്ല്യന്‍ എത്തിച്ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്

 

Scroll To Top