Sunday December 04, 2016
Latest Updates

ഇന്ത്യയില്‍ ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്ക് പുറത്തുവിട്ടു,മുസ്ലീംങ്ങളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്,ഹിന്ദുക്കള്‍ കുറഞ്ഞു 

ഇന്ത്യയില്‍ ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്ക് പുറത്തുവിട്ടു,മുസ്ലീംങ്ങളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്,ഹിന്ദുക്കള്‍ കുറഞ്ഞു 

ന്യൂഡല്‍ഹി: 2011 ലെ സെന്‍സസ് പ്രകാരമുള്ള സാമുദായിക ജനസംഖ്യാ കണക്ക് പുറത്തിറക്കി. രജിസ്ട്രാര്‍ ജനറലാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

സെന്‍സസ് അനുസരിച്ച് ജനസംഖ്യയുടെ 79.8 ശതമാനം ഹിന്ദുക്കളാണ്. 96.63 കോടി ഹിന്ദുക്കളാണ് ഇന്ത്യയിലുള്ളത്. മറ്റു മതവിഭാഗങ്ങളുടെ കണക്ക്: മുസ്ലിം: 17.22 കോടി ( 14.2 ശതമാനം ), ക്രൈസ്തവര്‍ 2.28 കോടി ( 2.78 ശതമാനം )

2001 ലെ സെന്‍സസുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദുക്കളുടെ എണ്ണത്തില്‍ 0.7 ശതമാനം കുറവുണ്ട്. മുസ്ലീങ്ങള്‍ 0.8 ശതമാനം വര്‍ദ്ധിച്ചു.

സെന്‍സസ് പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യ 3,34.06061 കോടി. ഇതില്‍ 16027412 പുരുഷന്മാരും 17378649 സ്ത്രീകളും. മതാടിസ്ഥാനത്തിലുള്ള കണക്ക്: ഹിന്ദു 1,8282492, മുസ്ലിം8873472, ക്രിസ്ത്യന്‍6141269.

രാജ്യത്തെ സാമൂഹിക സാഹചര്യത്തില്‍ സാമുദായികമായ ചര്‍ച്ചകള്‍ക്കും ദുരുപയോഗത്തിനും ഇടയാക്കുമെന്ന നിലയില്‍ സാമുദായിക കണക്കുകള്‍ പുറത്തു വിടേണ്ട എന്നായിരുന്നു യു.പി.എ സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ് കണക്ക് തല്‍ക്കാലം പുറത്തുവിടേണ്ടതില്ലെന്ന് അന്ന് തീരുമാനിച്ചത്. ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ മതം തിരിച്ചുള്ള ജനസംഖ്യാ കണക്ക് പുറത്തുവിടുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് എന്ന് മുസ്ലീം സംഘടനകള്‍ ആരോപിക്കുന്നുണ്ട്.2011ലെ സെന്‍സസില്‍ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യ 121 കോടിയില്‍പരമാണ്.

മതം തിരിച്ചുള്ള കണക്ക് പരിശോധിക്കുമ്പോള്‍ മുന്‍ സെന്‍സസിനെ അപേക്ഷിച്ച് മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അനുപാതത്തില്‍ വര്‍ധനയുണ്ട്. 

സംഘ്പരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ ‘ഘര്‍ വാപസി’ മതംമാറ്റ കാമ്പയിന് അനുകൂലമായി പ്രയോഗിക്കാവുന്ന വിവരമാണിത്. ന്യൂനപക്ഷ ജനസംഖ്യ കൂടിക്കൊണ്ടേയിരിക്കുകയാണെന്നത് സംഘ്പരിവാര്‍ സംഘടനകള്‍ ആവര്‍ത്തിക്കുന്ന വിഷയമാണ്. സാമുദായിക വികാരം ഉണര്‍ത്തി ആളെക്കൂട്ടാന്‍ ഹിന്ദുക്കള്‍ കുടുംബാസൂത്രണം പാലിക്കുമ്പോള്‍ മറ്റുള്ളവര്‍ പെറ്റുപെരുകുന്നെന്ന് സംഘ്പരിവാര്‍ നേതാക്കള്‍ പലകുറി പരസ്യമായി പ്രസംഗിച്ചിട്ടുണ്ട്.ഇത്തരകാരുടെ വാദത്തെ പിന്തുണയ്ക്കാനാണ് സാമുദായിക കണക്കുകള്‍ ബി ജെ പി പുറത്തു വിടുന്നത് എന്നാണ് മുസ്ലീം സംഘടനകളുടെ ആരോപണം.

Scroll To Top