Sunday December 04, 2016
Latest Updates

ഐറിഷ് സര്‍ക്കാരിനെ പിടിച്ചു കെട്ടാനൊരുങ്ങി ഒരു ഇലക്ട്രീഷ്യനും,ഒരു തോട്ടപ്പണിക്കാരനും അപ്പീല്‍ കോടതിയില്‍ പരാതിയ്ക്ക് 

ഐറിഷ് സര്‍ക്കാരിനെ പിടിച്ചു കെട്ടാനൊരുങ്ങി ഒരു ഇലക്ട്രീഷ്യനും,ഒരു തോട്ടപ്പണിക്കാരനും അപ്പീല്‍ കോടതിയില്‍ പരാതിയ്ക്ക് 

ഡബ്ലിന്‍:കൗണ്ടി ക്‌ളയറിലെ ലിസ്റ്റീന്‍ റോഡിലെ ഇലക്ട്രീഷ്യനായ ജെറി വാള്‍ഷ് .ഐറിഷ് സര്‍ക്കാരിനെ വെറുതെ വിടാനുള്ള ഭാവമില്ല.സ്വവര്‍ഗ വിവാഹ വിധി അസാധുവാക്കാന്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ അനുമതി നല്‍കണം എന്ന തന്റെ ആവശ്യം തള്ളിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ കോടതിയെ  സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം.
സ്വവര്‍ഗ്ഗ വിവാഹ ഹിതപരിശോധനാ ഫലം സാധുവാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോര്‍ട്ട് ഓഫ് അപ്പീലിനു മുന്നില്‍ ഈയാഴ്ച്ച
പരിഗണിക്കപ്പെടും. ഹിതപരിശോധനാഫലത്തില്‍ സ്റ്റേ ആവശ്യപ്പെട്ടാണ് ജെറി വാള്‍ഷ് കഴിഞ്ഞ ആഴ്ച്ച കോടതിക്കു മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഹിതപരിശോധനാഫലത്തെ ചോദ്യം ചെയ്യാന്‍ വാള്‍ഷിനുള്ള അവകാശം നിഷേധിച്ചു കൊണ്ട് ഹൈ കോര്‍ട്ട് പ്രസിഡണ്ട് ജസ്റ്റിസ് നിക്കോളാസ് കീണ്‍സ് വിധി പുറപ്പെടുവിച്ചതാണ് വാള്‍ഷ് അപ്പീല്‍ കോടതിയില്‍ പോവാന്‍ കാരണം

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അപ്പീല്‍ സമര്‍പ്പിക്കുന്നതായി കോര്‍ട്ട് ഓഫ് അപ്പീലിലെ ജസ്റ്റിസ് മേരി ഫിന്‍ലേ ജോര്‍ജ്ജിയാനോട് വാള്‍ഷ് വ്യക്തമാക്കി. അപ്പീലിന്റെ ഭാഗമായി മെയ് 22ന് നടന്ന സ്വവര്‍ഗ്ഗ വിവാഹ ഹിതപരിശോധനാ ഫലത്തില്‍ സ്റ്റേ ആവശ്യപ്പെട്ട വാള്‍ഷിന് എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായി അപ്പീല്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. ബുധനാഴ്ച്ച വൈകീട്ട് 3.30 ന് മുന്‍പായി അപ്പീല്‍ ഔദ്യോഗികമായി സമര്‍പ്പിക്കന്‍ വാള്‍ഷിന് നിര്‍ദ്ദേശം നല്‍കിയ ജഡ്ജി വ്യാഴാഴ്ച്ച രാവിലെ അപേക്ഷ പരിഗണിക്കപ്പെടുമെന്നും ഉറപ്പുനല്‍കി.

ഹിതപരിശോധനാഫലത്തെ ചോദ്യം ചെയ്ത് മോറിസ് ജെ ലിയോണ്‍സ് എന്നൊരാളും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെന്ന് സര്‍ക്കാറിനു വേണ്ടി ഹാജറായ റിച്ചാര്‍ഡ് ഹംഫ്രി ഓര്‍മ്മിപ്പിച്ചു. ഈ ഹര്‍ജിയും ജസ്റ്റിസ് കീണ്‍സ് തള്ളിയിരുന്നു.കില്‍കെന്നിയിലെ കാല്ലാനിലുള്ള തോട്ടപ്പണിക്കാരനാണ് മൗറിസ് ജെ ലയോണ്‍സ്.കോടതിയില്‍ ഹാജരായിരുന്നില്ലെങ്കിലും ലിയോണ്‍സും അപ്പീലിന് സന്നദ്ധത അറിയിച്ചു. അടിയന്തിര പ്രാധാന്യമുള്ളതായി കണക്കാക്കി ഈ രണ്ട് അപ്പീലുകളും ഒരുമിച്ച് പരിഗണിക്കണമെന്ന് ഹംഫ്രി കോടതിയോട് ആവശ്യപ്പെട്ടു.

കൗണ്‍സില്‍ തന്നെ ലിയോണ്‍സുമായി ബന്ധപ്പെടണമെന്നും, അപ്പീല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വാള്‍ഷിന് ബാധകമാവുന്ന അതേ സമയപരിധി അപീലിന്റെ കാര്യത്തില്‍ ലിയോണ്‍സിനും ബാധകമാവുമെന്ന് അറിയിക്കണമെന്നും കോടതി ഹംഫ്രിയോട് ആവശ്യപ്പെട്ടു.


Scroll To Top