Saturday December 10, 2016
Latest Updates

ഇനി പുത്തന്‍ കാറുകളുമായി ഗാര്‍ഡ

ഇനി പുത്തന്‍ കാറുകളുമായി ഗാര്‍ഡ

ഡബ്ലിന്‍: ഗാര്‍ഡയ്ക്ക് പുതിയ കാറുകള്‍. 370 പുതിയ കാറുകള്‍ ഗാര്‍ഡയ്ക്ക് ലഭിക്കും.ഫിയറ്റ് വാനുകള്‍, ഹുണ്ടായി എസ്റ്റേറ്റ് എന്നീ കാറുകളാണ് ഗാര്‍ഡയ്ക്ക് പുതിയതായി ലഭിക്കുന്നത്.garda-vehicles-2

പ്രധാനമന്ത്രി എന്‍ഡ കെന്നിയും ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡും ചേര്‍ന്ന് പുതിയ കാറുകള്‍ സ്വീകരിച്ചു. ഫീനിക്‌സ് പാര്‍ക്കിലെ ഗാര്‍ഡ ആസ്ഥാനത്താണ് കാറുകള്‍ ഏറ്റു വാങ്ങിയത്.കഴിഞ്ഞ ബജറ്റില്‍ ഗാര്‍ഡയ്ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിന് 10 മില്യന്‍ യൂറോ മാറ്റി വച്ചിരുന്നു.പുതിയ കാറുകള്‍ ഗാര്‍ഡയുടെ ട്രാഫിക് വിഭാഗത്തിനാണ് അനുവദിച്ചിരിക്കുന്നത്.

പുതിയ കാറുകള്‍ ഏറ്റുവാങ്ങുന്നതിന് ഗാര്‍ഡ ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ ഗാര്‍ഡ കമ്മീഷണര്‍ നൂറിന്‍ ഒ
സുല്ലിവന്‍ സ്വീകരിച്ചു.. ജസ്റ്റിസ് റിഫോം പ്രോഗാമിന്റെ പുരോഗതി ഇരുവരും ചര്‍ച്ച ചെയ്തു.

Scroll To Top