Thursday December 08, 2016
Latest Updates

കാര്‍ വാങ്ങും മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങള്‍ 

കാര്‍ വാങ്ങും മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങള്‍ 

ഒരു നല്ല കാര്‍ എന്നത് എല്ലാവരുടേയും സ്വപ്നമാണ്.ചിലരെങ്കിലും കാര്‍ മാറ്റി പുതിയ ഒരു കാര്‍ വാങ്ങണം എന്ന് മനസ്സില്‍ വിചാരിച്ചിരിക്കുന്നവരാണ്. ഏതു കാര്‍ വേണമെന്നു തീരുമാനിക്കുന്നതിനു മുന്‍പായി പരിശോധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

1. ഒരു ബഡ്ജറ്റ് മുന്‍കൂട്ടി തയ്യാറാക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും വേണം.

2.ഇഷ്ടമുള്ളതും മികച്ചതുമായ മോഡലുകളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ നിന്നും ശേഖരിക്കുകയും താരതമ്യപ്പെടുത്തുകയും ചെയ്യുക. നിങ്ങള്‍ക്കാവശ്യമുള്ള എന്തൊക്കെ സൗകര്യങ്ങള്‍ കയ്യിലെ പണത്തിനൊതുങ്ങുന്ന വിലയില്‍ ലഭ്യമാവും എന്നു പരിശോധിക്കുക.

3. ആവശ്യങ്ങള്‍ക്കനുസരിച്ചുള്ളവ തിരഞ്ഞെടുക്കുക. വ്യക്തിഗതമായ ഇഷ്ടങ്ങള്‍ ചിലപ്പോള്‍ മാറ്റി വയ്‌ക്കേണ്ടി വന്നേക്കാം. ഉദാഹരണത്തിന് സ്‌പോര്‍ട്‌സ് കാര്‍ ഇഷ്ടമുള്ളവര്‍ കുടുംബാംഗങ്ങളുടെ എണ്ണം കൂടി കണക്കിലെടുത്ത് ചിലപ്പോള്‍ കൂടുതല്‍ വലിയ വാഹനങ്ങള്‍ വാങ്ങാന്‍ തയ്യാറാവേണ്ടി വരും.

4. ബ്രേക്ക് ഹോഴ്‌സ് പവര്‍, ടോര്‍ക്ക്, എഞ്ചിന്‍ സൈസ് എന്നിവ പരിഗണിക്കുക.ആക്‌സിലേറ്ററില്‍ കാലമര്‍ത്തിയാല്‍ ഉടനെ മികച്ച പ്രതികരണം ലഭിക്കുന്നത് നല്ല ലക്ഷണമാണ്.കാറിന് എത്ര വേഗമെടുക്കാന്‍ കഴിയുമെന്നത് ഹോഴ്‌സ് പവറിനേയും, അതിനായി എത്ര സമയമെടുക്കുന്നുവെന്നത് ടൊര്‍ക്കിനേയും ആശ്രയിച്ചിരിക്കുന്നു.

5. വാഹനത്തിന് ഒരു വര്‍ഷം വേണ്ടിവരുന്ന ചിലവുകള്‍ കണക്കാക്കി താരതമ്യം ചെയ്യുക.റോഡ് ടാക്‌സ്, ഇന്ധന ചിലവ്, അറ്റകുറ്റ പണികള്‍, തേയ്മാനം മുതലായവയെല്ലാം ഇതിനായി കണക്കിലെടുക്കണം.

6. പുതിയ കാര്‍ കൂടുതല്‍ സുരക്ഷിതമാണെങ്കിലും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കകം വാഹനത്തിന്റെ മൂല്യത്തില്‍ സംഭവിച്ചേക്കാവുന്ന ഇടിവ് പരിഗണിക്കുകയാണെങ്കില്‍ മികച്ച ഒരു സെക്കന്‍ഡ് ഹാന്‍ഡ് വാഹനമാണ് തിരഞ്ഞെടുക്കാന്‍ നല്ലതെന്നു കാണാം.

7. ഏതുതരം ഇന്ധനമുപയോഗിക്കുന്ന വാഹനം വാങ്ങണമെന്നത് സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കുക.വര്‍ഷത്തില്‍ താരതമ്യേന കുറവ് യാത്രകള്‍ മാത്രമാണുള്ളതെങ്കില്‍ ഡീസല്‍ വാഹനത്തിനു പകരം പെട്രോള്‍ വാഹനം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. സിറ്റിയില്‍ മാത്രം യാത്ര ചെയ്യുന്നവരാണെങ്കില്‍ ഇലക്ട്രിക് കാറുകള്‍ തിരഞ്ഞെടുക്കാം.

8. പ്രധാനമായും മൂന്നു മാര്‍ഗങ്ങളില്‍ വാഹനത്തിന് വായ്പയെടുക്കാം. പേഴ്‌സണല്‍ കാര്‍ ലോണ്‍, ഹയര്‍ പര്‍ച്ചേസ്, പേഴ്‌സണല്‍ കോണ്‍ട്രാക്ട് പര്‍ചേസ് എന്നിവ. ഏതു മാര്‍ഗം തിരഞ്ഞെടുക്കുമ്പോഴും ഒരു വര്‍ഷം വരുന്ന പലിശകള്‍ കണക്കാക്കി താരതമ്യം ചെയ്തു
മാത്രം വായ്പയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

9. യാത്ര സുരക്ഷിതത്വം തീര്‍ച്ചയായും പരിഗണിക്കുക. എല്ലാതരം അപകടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ഒരു കാറിനും സാധിക്കില്ലെങ്കിലും, മികച്ച കാറുകളെടുക്കുന്നത് ഒരു പരിധി വരെ അത്യാഹിതത്തിനുള്ള സാധ്യതകള്‍ കുറക്കും.

യൂറോ എന്‍ സി ഇ പി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) കാറുകളുടെ സേഫ്റ്റി നിലവാരം പരിശോധിച്ച് റിസള്‍ട്ട്പ്രസിദ്ധീകരിക്കാറുണ്ട്.

10. വാഹനം വാങ്ങുന്നതിനു മുന്‍പായി തീര്‍ച്ചയായും ടെസ്റ്റ് ഡ്രൈവ് നടത്തുക. വാഹനവുമായി കൂടുതല്‍ പരിചയപ്പെടാന്‍ ഇതു മൂലം സാധിക്കും

Scroll To Top