Sunday August 19, 2018
Latest Updates

ഹ്യുണ്ടായുടെ പുത്തന്‍ കാര്‍ ഐ30 ഹാച്ച്ബാക്ക് ഐറിഷ് വിപണിയിലും

ഹ്യുണ്ടായുടെ പുത്തന്‍ കാര്‍ ഐ30 ഹാച്ച്ബാക്ക് ഐറിഷ് വിപണിയിലും

റിഷ് വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ പുത്തന്‍ മോഡലുമായി ഹ്യുണ്ടായ്. സ്മോള്‍ ഫാമിലി ഹാച്ച് ശ്രേണിയിലുള്ള കാറിന്റെ പേര് ഐ30. 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ എഞ്ചിന്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഐ30 ലഭ്യമാണ്. പെട്രോളിന് വില 22,745 യൂറോയില്‍ തുടങ്ങും. ഡീസല്‍ വേരിയന്റിന്റെ വില ആരംഭിക്കുന്നത് 24,495 യൂറോയിലാണ്. ഡെലിവറി, മറ്റ് ചാര്‍ജ്ജുകള്‍ എന്നിവ പുറമെ. ഡീലക്സ്, ഡീലക്സ് പ്ലസ് ട്രിം ലെവലുകളില്‍ ഇവ ലഭ്യമാണ്.

മാര്‍ക്കറ്റില്‍ ഫോര്‍ഡ് ഫോക്കസ്, ടൊയോട്ട ഓറിസ്, ഫോക്സ് വാഗന്‍ ഗോള്‍ഫ് എന്നിവയുമായാണ് ഐ30 മത്സരിക്കുക. ഐ30യുടെ സ്പെസിഫിക്കേഷനുകള്‍ ഇവയാണ്: ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിങ് (എഇബി), ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ വിത്ത് സ്പീഡ് ലിമിറ്റര്‍, ഡ്രൈവര്‍ അറ്റന്‍ഷന്‍ അലര്‍ട്ട്, 16 ഇഞ്ച് അലോയ്, ഫ്രണ്ട് ഫോഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്സ്, ഇലക്ട്രിക് ഫോള്‍ഡിങ് മിററുകള്‍, റിയര്‍ പാര്‍ക്കിങ് അസിസ്റ്റ്, റിയര്‍ വ്യൂ ക്യാമറ, ഇലക്ട്രിക് വിന്‍ഡോസ്.

ഉള്ളില്‍ 8 ഇഞ്ച് ടച്ച്സസ്‌ക്രീന്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, സാറ്റലൈറ്റ് നാവിഗേഷന്‍. ടോം ടോം ലൈവ് സര്‍വീസ് എന്നിവ ഡീലക്സ് പ്ലസ് മോഡലില്‍ ലഭ്യമാണ്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top