Friday December 02, 2016
Latest Updates

ഐറിഷ് സ്‌കൂളുകളെ ‘മധുര വിമുക്തമാക്കാന്‍’ ക്യാംപെയ്ന്‍

ഐറിഷ് സ്‌കൂളുകളെ ‘മധുര വിമുക്തമാക്കാന്‍’ ക്യാംപെയ്ന്‍

ശിശുസംരംക്ഷണാലയത്തിന്റെ ഉടമ ഐറിഷ് സ്‌കൂളുകള്‍ മധുര വിമുക്തമാക്കാന്‍ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നു. ‘സ്വീറ്റ്‌സ് ഔട്ട് ഓഫ് സ്‌കൂള്‍’ എന്ന് പേരിട്ടിരിക്കുന്ന ക്യാംപെയ്ന്‍, ക്ലാസ് റൂമുകളില്‍ കുട്ടികള്‍ക്ക് മധുരം നല്‍കുന്നത് ശരിയല്ല എന്ന് വിദ്യാഭ്യാസമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.

ഡബ്ലിനിലെ സണ്‍ഫ്‌ലവര്‍ ചൈല്‍ഡ് കെയര്‍ ഉടമസ്ഥയായ കേറ്റ് ഗ്വറിനാണ് ക്യാംപെയ്ന്‍ നടത്തുന്നത്. ഇവരുടെ ചൈല്‍ഡ് കെയറില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മധുരം നിരോധിച്ചിരുന്നു.

മുന്‍ വിദ്യാഭ്യാസമന്ത്രിക്ക് ഇതു സംബന്ധിച്ച് കത്തെഴുതുകയും, ആശയം പ്രചരിപ്പിക്കാനായി ഫേസ്ബുക്ക് പേജ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട് ഗ്വറിന്‍. പുതിയ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിക്കും കത്തെഴുതാനാണ് തീരുമാനം. സെക്കന്‍ഡറി സ്‌കൂളുകളിലെ സ്വീറ്റ് വെന്‍ഡിങ് മെഷിനുകള്‍ നിരോധിക്കുക, പ്രൈമറി ക്ലാസുകളില്‍ സമ്മാനമായി സ്വീറ്റ്‌സ് നല്‍കരുത് എന്ന ടീച്ചര്‍മാരോട് നിര്‍ദ്ദേശിക്കുക എന്നിവയാണ് ഗ്വറിന്റെ ആവശ്യങ്ങള്‍.

മധുരം കൂടുതലായി കഴിക്കുന്നത് മറ്റ് പ്രോട്ടീനുകള്‍ ശരീരത്തിന് ലഭിക്കാതിരിക്കാനും, പൊണ്ണത്തടി പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട് എന്നാണ് ഗ്വറിന്‍ പറയുന്നത്. അയര്‍ലണ്ടിലെ നാലില്‍ ഒന്ന് കുട്ടികള്‍ക്കും പൊണ്ണത്തടിയുണ്ടെന്നാണ് സേഫ് ഫുഡ് പറയുന്നത്

Scroll To Top