Monday December 05, 2016
Latest Updates

സെക്‌സ്:ഇനി എല്ലാം ചോദിച്ചിട്ട് വേണം……

സെക്‌സ്:ഇനി എല്ലാം ചോദിച്ചിട്ട് വേണം……

ഡബ്ലിന്‍:ലൈംഗീകതയില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് അനുവാദം ചോദിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാംപയിന്‍ നീതിന്യായ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ് ജറാള്‍ഡ് ഉദ്ഘാടനം ചെയ്തു. ആസ്‌ക്ക് കണ്‍സന്റ് എന്നു പേരിട്ടിരിക്കുന്ന കാമ്പയിന്‍ മൂന്ന് ആഴ്ച നീണ്ടു നില്‍ക്കും. 

ഡബ്ലിന്‍ റേപ്പ് ക്രൈസിസ് സെന്റര്‍, ഗാര്‍ഹിക ലൈംഗിക അക്രമങ്ങള്‍ തടയുന്നതിനുള്ള ഓഫീസ്, അയര്‍ലണ്ടിലെ വിവിധ വിദ്യാര്‍ത്ഥി യൂണിയനുകള്‍ എന്നിവ ഈ പരിപാടിയ്ക്ക് പിന്തുണ നല്‍കും. യു എസ് ഐ നടത്തിയ ഒരു സര്‍വ്വേയില്‍ പ്രതികരിച്ച 16 ശതമാനം പേരും മൂന്നാം തരത്തില്‍ പഠിക്കുന്ന സമയത്ത് മുതല്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അക്രമത്തിന് വിധേയരായിട്ടുള്ളവരായിരുന്നു. കഴിഞ്ഞ ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ മാത്രം രാജ്യത്താകമാനം, ബലാത്സംഗത്തിനോ മറ്റേതെങ്കിലും ലൈംഗിക ആക്രമണത്തിനോ വിധേയരായി 108 ആളുകളെ തങ്ങളുടെ വോളണ്ടിയര്‍മാര്‍ കണ്ടെത്തിയെന്ന് ഡബ്ലിന്‍ റേപ്പ് ക്രൈസിസ് സെന്റര്‍ അറിയിച്ചു.

യഥാര്‍ത്ഥത്തിലുളളതിന്റെ പത്തില്‍ ഒന്നു ശതമാനം കേസുകള്‍ മാത്രമാണ് അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.അടുത്തയിടെ ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പെട്ട ജില്‍ മീഗറിന്റെ ഭര്‍ത്താവ് ടോം മീഗറും ഈ കാമ്പയിനൊപ്പമുണ്ട്. ജൂലൈ ആഗസ്റ്റ് മാസങ്ങളിലായി ഡബ്ലിനില്‍ ലൈംഗിക ക്രൂരതകള്‍ക്ക് വിധേയരായവരുടെ എണ്ണത്തില്‍ രൂക്ഷമായ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍. രണ്ട് മാസത്തിനുള്ളില്‍ 68 പേരാണ് ഇത്തരത്തില്‍ ഡബ്ലിന്‍ റേപ്പ് ക്രൈസിസ് സെ്ന്ററില്‍ സഹായം തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 31 പേര്‍ മാത്രമായിരുന്നു ഇങ്ങനെ എത്തിയിരുന്നത്. അനുവാദം ലഭിക്കാത്ത ലൈംഗിക പ്രവൃത്തി ബലാത്സംഗമാണെന്ന അവബോധം സൃഷ്ടിയ്ക്കുവാണ് പുതിയ കാമ്പയിന്‍.

Scroll To Top